കാസര്‍കോട്: കാണാതായ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ, അഗല്‍പ്പാടി, പത്മാറിലെ ബാലകൃഷ്ണ ഭട്ടി(73)ന്റെ മൃതദേഹമാണ് കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വീട്ടില്‍ വച്ചാണ് ബാലകൃഷ്ണ ഭട്ടിനെ കാണാതായത്. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിനെ കാണാതായതു സംബന്ധിച്ച് ഭാര്യ ശ്യാമള തിങ്കളാഴ്ച രാവിലെ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മക്കള്‍: വിവേക്, വിജയ. മരുമക്കള്‍: വൈശാലി, കിഷോര്‍. സഹോദരങ്ങള്‍: അനന്തരാമഭട്ട്, രാമചന്ദ്രഭട്ട്, പരേതനായ വെങ്കിട്ടരമണ ഭട്ട്.
