കാസര്‍കോട്: സി എം പി നേതാവും മുന്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനുമായ കാഞ്ഞങ്ങാട്, നെല്ലിക്കാട്ടെ എം മാധവന്‍ (65) അന്തരിച്ചു. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ചായ കുടിച്ച ശേഷം വിശ്രമിക്കുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിനു വിട്ടുകൊടുക്കണമെന്ന് മാധവന്‍ നേരത്തെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഓമന. മക്കള്‍: മനു (അധ്യാപകന്‍, മാലിദ്വീപ്), മനീഷ്(പൂന).
