കണ്ണൂർ: കണ്ടോത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പെരുമ്പയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. സുഹൃത്ത് കുളിക്കാൻ പോയപ്പോൾ ഒപ്പം പോവുകയായിരുന്നു ആഷിഖ്. കണ്ടോത്ത് വടക്കേ കുളത്തിൽ നീന്താൻ ഇറങ്ങിയ ആഷിഖ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവരും നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി. തൃക്കരിപ്പൂരിലെ പ്രവാസി നീതി മെഡിക്കൽ ഷോപ്പ് ജീവനക്കാരനാണ്. ബീരിച്ചേരി പള്ളത്തിൽ സ്വദേശി ജാഫറിന്റെയും എ. ബദറുന്നിസയുടെയും മകനാണ്. സഹോദരങ്ങൾ: അജാസ്, അനീസ.
