കാസര്‍കോട്: ബദിയഡുക്ക ടൗണില്‍ 25 വര്‍ഷമായി ചുമട്ടു തൊഴിലെടുത്തു വരികയായിരുന്ന സിഐടിയു പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കാടമന മുച്ചിര്‍ക്കയയിലെ പരേതനായ ചുക്രന്റെ മകന്‍ എം. ശങ്കര(56)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: പൂര്‍ണ്ണിമ (അംഗന്‍വാടി ഹെല്‍പ്പര്‍, മാടത്തടുക്ക). മക്കള്‍: മഞ്ജുനാഥ, മനീഷ, മഞ്ജുഷ. സഹോദരന്‍: ബാബു.
