ദുബൈ: അബുദാബിയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് ബദരിയാ ഹൗസിലെ അയ്യൂബ് അൻസാരി (43) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഉച്ചയോടെയാണ് അയ്യൂബ് അൻസാരിയുടെ മരണം സ്ഥിരീകരിച്ചത്. അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന സ്പോൺസർക്കും പരിക്കേറ്റതായി വിവരമുണ്ട്. മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. പുതിയൊരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സ്പോൺസർ. അബുദാബിയിലെ ഒരു കമ്പനി ഉടമയുടെ പി ആർ ഒ ആയി ജോലി ചെയ്തുവരികയായിരുന്നു അയ്യൂബ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. നെല്ലിക്കുന്നിലെ പി.എം അബ്ദുൽ ഖാദറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്ത് തസ്നി. മക്കൾ: മുഹമ്മദ് ആലിം, ആയിഷ അസ്ഹ. സഹോദരങ്ങൾ: മഹമുദ്, ഹമീദ്, നാസർ, ബഷീർ, ഷമീമ പരേതനായ റഫീഖ്.
