തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഒരു ഗ്രാമപഞ്ചായത്ത് അംഗവും മാതാവും തൂങ്ങി മരിച്ചു. വക്കം ഗ്രാമ പഞ്ചായത്തംഗത്തേയും മാതാവിനേയുമാണ് വീടിന് പിറകു വശത്തുള്ള ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വക്കം നെടിയവിള വീട്ടില്‍ വത്സല (71), മകനും പഞ്ചായത്തു മെമ്പറുമായ അരുണ്‍ (42) എന്നിവരാണ് മരിച്ചത്. അരുണ്‍ വക്കം ഗ്രാമ പഞ്ചായത്തിലെ 9-ാം വാര്‍ഡ് മെമ്പറാണ്.
