മംഗ്ളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച വ്യവസായി അറസ്റ്റിൽ . മുൽക്കി , കിന്നിഗോളിയിലെ റോക്കി പിന്റോ (65) യെ ആണ് മുൽക്കി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. മാർച്ച് മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ ആയിരുന്നു പീഡനം. ഭയം കാരണം പെൺകുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല ദൃശ്യങ്ങൾ എത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തായത് .തുടർന്ന് പെൺകുട്ടിയുടെ മാതാവാണ് മുൽക്കി പൊലീസിൽ പരാതി നൽകിയത്
