-പി പി ചെറിയാൻ
ന്യൂയോർക്ക്: ലിഡ് അപ്രതീക്ഷിതമായി തെറിച്ചുപോയതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് പരിക്കേറ്റതിനെതുടർന്നു വാൾമാർട്ട് 8.5 ലക്ഷം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു. പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. 2017 മുതൽ രാജ്യത്തുടനീളമുള്ള വാൾമാർട്ട് സ്റ്റോറുകളിൽ വിറ്റഴിച്ച “ഓസാർക്ക് ട്രെയിൽ 64 ഔൺസ് സ്റ്റെയിൻലെസ് സ്റ്റീൽ ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.
തിരിച്ചുവിളിച്ച വാട്ടർ ബോട്ടിലുകൾ ഉപഭോക്താക്കൾ ഉടൻതന്നെ വാൾമാർട്ട് സ്റ്റോറിൽ എത്തിച്ചു പണം തിരികെ വാങ്ങാവുന്നതാണ്.