കൊല്ലം: ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്ന യുവാവ് കൊല്ലത്ത് പിടിയിലായി. കരുനാഗപ്പള്ളി പുലിയൂർ സ്വദേശി അനന്തുവിനെ(27) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി തൊടിയത്തൂറിൽ നടത്തിയ പരിശോധനയിലാണ് 15 ലക്ഷത്തോളം രൂപ വിലയുള്ള 227 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. പ്രതി മുൻപും എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എക്സൈസ് വ്യക്തമാക്കി.
