നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പാലക്കാട് : പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം : യെമൻ സർക്കാരിന് അപേക്ഷ നൽകി അമ്മ

കൊച്ചി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി. ജൂലൈ 16ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് സമവായത്തിൽ എത്താനാകുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്. 8 കോടി രൂപയാണ് തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുള്ളത്,അതിനിടെ നിമിഷപ്രിയയെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ …

നാട്ടു വൈദ്യൻ 112ാം വയസ്സിൽ അന്തരിച്ചു

തിരുവനന്തപുരം: വിശേഷപ്പെട്ട ഗുണങ്ങളുള്ള ആരോഗ്യപ്പച്ചയെ ലോകത്തിനു പരിചയപ്പെടുത്തിയ കല്ലാർ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പൻ മല്ലൻ കാണി(112) അന്തരിച്ചു. പ്രാചീന ഗോത്ര സംസ്കാരത്തിന്റെ ഉടമകളായ കാണിക്കാർ കണ്ടെത്തിയ ആരോഗ്യപ്പച്ചയെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകർക്ക് പരിചയപ്പെടുത്തിയത് മല്ലൻ കാണിയായിരുന്നു. 1987ലാണ് കോട്ടൂർ ചോനാംപാറ കോളനിയിലെ കുട്ടിമാത്തൻ കാണിയും മല്ലൻ കാണിയും സസ്യത്തെ ഗവേഷകർക്ക് പരിചയപ്പെടുത്തിയത്. ഇതോടെ രാജ്യാന്തര തലത്തിൽ ആരോഗ്യപ്പച്ച ശ്രദ്ധ നേടി. മിറക്കിൾ ഹെർബ്ബ് എന്ന പേരിൽ ടൈംമാഗസീൻ ആരോഗ്യപ്പച്ചയെക്കുറിച്ച് കവർസ്റ്റോറി നൽകിയിരുന്നു. ഭൗമ ഉച്ചകോടിയിലും …

ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർണായക തീരുമാനം; രാജ്യത്തെ ട്രെയിനുകളിൽ ക്യാമറകൾ സ്ഥാപിക്കും

ന്യൂഡൽഹി: രാജ്യത്തെ എല്ലാ യാത്രാ ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കാൻ റെയിൽവേ തീരുമാനം. 74,000 കോച്ചുകളിലും 15,000 എൻജിനുകളിലും ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. ട്രെയിനുകളിൽ യാത്രക്കാർക്കും ടിടിഇമാർക്കും എതിരെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടാകും ക്യാമറകൾ സ്ഥാപിക്കുന്നത്. കോച്ചുകളിലെ പൊതു ഇടങ്ങളിലാകും ക്യാമറകൾ സ്ഥാപിക്കുക. 4 വാതിലുകൾക്കും സമീപത്തായി 4 ക്യാമറകൾ ഉണ്ടാകും. 100 കിലോമീറ്റർ വേഗതയും കുറഞ്ഞ പ്രകാശവുമുള്ള സമയത്തും കൃത്യമായ ദൃശ്യങ്ങൾ പകർത്താനാകുന്ന ക്യാമറകളാണ് …

‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് തീയതി പ്രഖ്യാപിച്ചു; പേരുമാറ്റിയ പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സെൻസർ ബോർഡ് അനുമതി ലഭിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. സുരേഷ് ഗോപിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. നേരത്തേ സിനിമയുടെ പേരിലെ ജാനകിയെന്നതു ജാനകി വി ആക്കുകയും കോടതി മുറിയിലെ 8 രംഗങ്ങളിൽ മാറ്റങ്ങളും വരുത്തിയതോടെയാണ് സെൻസർ ബോർഡ് ചിത്രത്തിനു പ്രദർശനാനുമതി നൽകിയത്. …

ബെംഗളൂരുവിൽ നിന്നു ലഹരിയെത്തിച്ച് വിതരണം; 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്ന യുവാവ് കൊല്ലത്ത് പിടിയിലായി. കരുനാഗപ്പള്ളി പുലിയൂർ സ്വദേശി അനന്തുവിനെ(27) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി തൊടിയത്തൂറിൽ നടത്തിയ പരിശോധനയിലാണ് 15 ലക്ഷത്തോളം രൂപ വിലയുള്ള 227 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. പ്രതി മുൻപും എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എക്സൈസ് വ്യക്തമാക്കി.

തെരുവ്നായ ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: മങ്കടയിൽ തെരുവ്നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെ 10ന് മങ്കടയിലെ കർക്കിടകം ജംക്ഷനിലാണ് അപകടമുണ്ടായത്. തെരുവ് നായയെ ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. തലയടിച്ചു വീണാണ് നൗഫൽ മരിച്ചത്. ഓട്ടോറിക്ഷയിലെ യാത്രക്കാർക്കും പരുക്കേറ്റു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പാലില്‍ കുളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

ഗോഹട്ടി: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ സന്തുഷ്ടനായ ഭര്‍ത്താവ് നാലു ബക്കറ്റ് പാലില്‍ കുളിച്ചു. ലോവര്‍ അസമിലെ നാല്‍ബാരി ജില്ലയിലെ മാണിക് അലിയാണ് പാലഭിഷേകം നടത്തി ശരീരശുദ്ധി വരുത്തിയത്. ശരീരശുദ്ധിക്കൊപ്പം മനശുദ്ധിക്കുവേണ്ടി മനസിലുണ്ടായിരുന്ന ദുഖങ്ങളൊക്കെ തുറന്നു പറഞ്ഞുകഴുകി കളഞ്ഞ അദ്ദേഹം താന്‍ ഇന്നുമുതല്‍ സ്വതന്ത്രനായിരിക്കുന്നുവെന്ന് ആഹ്ലാദത്തോടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഭാര്യ ഇടക്കിടെ കാമുകനൊപ്പം ഒളിച്ചുപോയികൊണ്ടിരുന്നുവെന്ന് സന്തോത്തോടെ മണിക് അലി പറഞ്ഞു. അപ്പോഴൊക്കെ ആ പ്രശ്‌നത്തിന്റെ പേരില്‍ കുടുംബത്തിന്റെ സമാധാനം തകരരുതെന്നു കരുതി താന്‍ മൗനം പാലിച്ചു. മണിക് അലിയുടെ …

യുവ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: യുവ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി കൊയ്യൂര്‍ സ്വദേശിനി രമ്യ (32) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് സ്വന്തം വീട്ടില്‍ വന്നതായി പറയുന്നു. ബല്‍ത്തങ്ങാടിയിലെ ഒരു സ്‌കൂളിലെ അധ്യാപികയായിരുന്നു രമ്യ. രണ്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം നടന്നത്. മരണ വിവരമറിഞ്ഞ് റവന്യൂ ഇന്‍സ്‌പെക്ടര്‍ പ്രതീഷും മറ്റുഉദ്യോഗസ്ഥരും വീട്ടിലെത്തി. ബെല്‍ത്തങ്ങാടി പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് …

മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ നേരറിയാൻ പൊലീസ്; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയാറാക്കി

കോഴിക്കോട്: കൂടരഞ്ഞിയിൽ 39 വർഷങ്ങൾക്ക് മുൻപ് കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ സത്യാവസ്ഥ കണ്ടെത്താൻ നിർണായക നീക്കവുമായി പൊലീസ്. മുഹമ്മദലി നൽകിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കി. രേഖാചിത്രത്തിനു മരിച്ചയാളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് മുഹമ്മദലി പറയുന്നത്. ഒപ്പം കൊല്ലപ്പെട്ടയാൾ ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ ഉടമയും രേഖാചിത്രത്തിനു മരിച്ചയാളുമായി സാമ്യമുണ്ടെന്ന് പൊലീസിനോട് വ്യക്തമാക്കി. 1986ൽ കോഴിക്കോട് കുടരഞ്ഞിയിലെ മിഷൻ ആശുപത്രിക്കു പിൻവശത്തെ തോട്ടിൽ 14 വയസ്സുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. തുടർന്ന് …

കുറ്റിച്ചിറയില്‍ നീന്താനെത്തിയ 17 കാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറയില്‍ നീന്താനെത്തിയ 17കാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കല്‍ സ്വദേശി യഹിയ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുറ്റിച്ചിറയില്‍ നീന്താനെത്തിയതായിരുന്നു. മുങ്ങിത്താണ വിവരം അറിഞ്ഞയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം സംഘവും തിരച്ചില്‍ നടത്തി. യഹിയയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തല്‍ പരിശീലനത്തിന് കുറ്റിച്ചിറയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന ആക്ഷേപം നിലവിലുണ്ട്. ഞായറാഴ്ചകളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ നീന്തല്‍ പരിശീലനത്തിലനത്തിനും മറ്റും എത്തുന്ന നഗരത്തിലെ …

സന്യാസിമാരിലും വ്യാജന്മാര്‍; ഉത്തരാഖണ്ഡില്‍ 23 പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ‘ഓപ്പറേഷന്‍ കാലനേമി’ യില്‍ കുടുങ്ങിയത് 23 വ്യാജ സന്യാസിമാര്‍. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിലാണ് നിരവധി പേരെ പിടികൂടാനായത്. ശനിയാഴ്ച മാത്രം ഡെറാഡൂണിലെ വിവാദ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമിയാണ് സംസ്ഥാന വ്യാപക ‘ഓപ്പറേഷന്‍ കാലനേമി’ നടത്താന്‍ ഉത്തരവിട്ടത്.പുതിയ ക്യാമ്പയിന്റെ ഭാഗമായി പൊലീസ് കൃത്യമായി തന്നെ …

തടവുകാരന് വയറുവേദന, ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് മൊബൈല്‍ ഫോണ്‍, ജയില്‍ ജീവനക്കാരെ കണ്ട് വിഴുങ്ങിയതെന്ന് അധികൃതര്‍

മംഗളൂരു: കര്‍ണാടകയിലെ ശിവമോഗ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ വയറില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൊബൈല്‍ ഫോണ്‍. കഞ്ചാവ് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന 30 വയസുകാരനായ ദൗലത്ത് എന്ന ഗുണ്ടു ആണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. വയറ്റില്‍ കല്ല് കുടുങ്ങിയതിനെത്തുടര്‍ന്ന് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി ഇയാള്‍ ജയില്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ദൗലത്തിനെ മക്ഗണ്‍ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയില്‍ ദൗലത്തിന്റെ വയറ്റില്‍ ഒരു വസ്തു ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇത് നീക്കം …

64 വിഭവങ്ങള്‍: ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

ആലപ്പുഴ: 64 വിഭവങ്ങള്‍; 80 നാള്‍ നീണ്ടു നില്‍ക്കുന്ന ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. നിലവിളക്കിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ., തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഭഗവാനെ സങ്കല്‍പ്പിച്ച് വിഭവങ്ങള്‍ വിളമ്പിയതോടെയാണ് വള്ളസദ്യയ്ക്ക് തുടക്കമായത്. ആറന്മുള ക്ഷേത്രത്തിന്റെ കൊടി മരത്തിനു മുന്നില്‍ ആനക്കൊട്ടിലില്‍ സ്ഥാപിച്ച നിലവിളക്കിലേക്ക് അഗ്നി പകര്‍ന്നു കൊണ്ട് വള്ളസദ്യ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം …

ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊല; പട്‌നയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

പട്‌ന: ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പട്‌നയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. സുരേന്ദ്ര കെവാടി(52)നെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. ഒരാഴ്ച മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്. ശനിയാഴ്ച രാത്രി ബിഹ്ത-സര്‍മേര സംസ്ഥാന പാത-78 ന് സമീപം വയലില്‍ വെള്ളം നനയ്ക്കുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ബൈക്കിലെത്തിയ കൊലയാളി സംഘം …

പാദപൂജ വിവാദം കൊഴുക്കുന്നു: സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍; ജനാധിപത്യ വിരുദ്ധമെന്ന് എംവി ഗോവിന്ദന്‍

കാസര്‍കോട്/ പാലക്കാട്: കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന ഗുരുപൂജ വിവാദം പുതിയ തലത്തിലേയ്ക്ക്. ഗുരുപൂജ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ളേക്കര്‍ ശക്തമായി രംഗത്ത്. പാദപൂജ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജ നടത്തുന്നത് ആദരവാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പാലക്കാട്ട് നടത്തുന്ന ബാലഗോകുലം 50-ാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരത്തെയും രീതികളെയും ചിലര്‍ എതിര്‍ക്കുന്നു. സംസ്‌കാരത്തെ മറന്നാല്‍ നമ്മളെത്തന്നെ മറന്നുപോകും- അദ്ദേഹം പറഞ്ഞു.ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലേയ്ക്ക് കേരളത്തെ കൊണ്ടുപോകാനുള്ള …

മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ താരം ഹൂസ്റ്റണിൽ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റണിലെ ഒരു പാർക്കിംഗ് ഗാരേജിലുണ്ടായ തർക്കത്തിനിടെ മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ കളിക്കാരൻ വെടിയേറ്റ് മരിച്ചു. ടൈലർ മാർട്ടിനെസ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കാൽഹൗണിലെ സൗത്ത് മക്ഗ്രിഗർ വേയിലുള്ള മാക് 4460 അപ്പാർട്ട്മെൻ്റിൽ വെച്ചാണ് മാർട്ടിനെസിന് നിരവധി തവണ വെടിയേറ്റത്. പോലീസ് 22 വയസ്സുകാരനായ ഐസക് റോബിൻസണെതിരെ കൊലപാതകക്കുറ്റം ചുമത്തി. മാർട്ടിനെസും റോബിൻസണും ഒരേ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്. മാർട്ടിനെസ് 2023-ൽ അവസാനമായി നാല് സീസണുകൾ ടെക്സസ് സതെൺ യൂണിവേഴ്സിറ്റി …

ബദിയടുക്ക-ചെര്‍ക്കള റോഡിലെ കുഴിയില്‍ ബി.ജെ.പി വാഴ നട്ടു

കാസര്‍കോട്: ബദിയടുക്ക-ചെര്‍ക്കള റോഡിലെ കുഴികളില്‍ ബിജെപി വാഴ നട്ട് പ്രതിഷേധിച്ചു. പ്രധാന റോഡിലെ കുഴിയില്‍ വാഴ നട്ടാണ് ബിജെപി പ്രതിഷേധിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ നേതൃത്വം നല്‍കി. അധികൃതര്‍ക്ക് നിരന്തരമായി പരാതി നല്‍കിയിട്ടും തീരുമാനം എടുക്കാതെ കുഴികള്‍ അപകടകരമായ അവസ്ഥയിലാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അതിനാലാണ് കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചതെന്ന് സുനില്‍ പറഞ്ഞു. പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധത്തിന് പിന്തുണ നല്‍കി.ചെര്‍ക്കള- ബദിയടുക്ക റോഡില്‍ നിരവധി വര്‍ഷങ്ങളായി നവീകരണം നടക്കുന്നില്ല. കനത്ത മഴയത്ത് ചരക്കുവാഹനങ്ങളടക്കം …