തിരുവനന്തപുരം: നീന്തല്‍ പരിശീലന കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. നെടുമങ്ങാട്, വേങ്കവിളയിലെ പരിശീലന കുളത്തില്‍ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മുങ്ങി മരിച്ചത്. കൂശര്‍കോട് സ്വദേശികളാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. നീന്തല്‍ പരിശീലനത്തിനു ഇറങ്ങിയ സമയത്താണ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
