കാറില്‍ കടത്തിയ 256 ഗ്രാം എംഡിഎംഎയുമായി പൊവ്വല്‍, ആലമ്പാടി സ്വദേശികള്‍ അറസ്റ്റിലായ കേസ്; മയക്കുമരുന്നു കൈമാറിയ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍
കാസര്‍കോട്: കാറില്‍ കടത്തുന്നതിനിടയില്‍ പെരിയ, മുത്തനടുക്കത്തു നിന്നു 256.02 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നു പേരെ കൂടി ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കണ്ണൂര്‍, കൂത്തുപറമ്പ്, അടിയറപ്പാറ, രഹ്നാ മന്‍സിലിലെ കെ.പി മുഹമ്മദ് അജ്മല്‍ കരിം(20), പാലക്കാട്, മണ്ണാര്‍ക്കാട്, കോള്‍പ്പാടം, തെങ്കര, വെള്ളാപ്പുള്ളി വീട്ടില്‍ വി.പി ജംഷാദ് (31), കുഞ്ചക്കോട്, തെങ്കരപാലത്തും വീട്ടില്‍ ഫായിസ് (26) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ബംഗ്ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. ഇവരാണ് ചൊവ്വാഴ്ച …