സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡന്റിന്റെ ഹർജി തള്ളി; കോട്ടായിയിലെ ഓഫിസിന്റെ അവകാശം കോൺഗ്രസിനെന്ന് കോടതി

പാലക്കാട്: കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന്റെ അവകാശം കോൺഗ്രസ് പാർട്ടിക്കെന്ന് ആലത്തൂർ മുൻസിഫ് കോടതി വിധി. ഓഫിസിൽ അവകാശവാദം ഉന്നയിച്ച് സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡന്റിന്റെ ഹർജി തള്ളിക്കൊണ്ടാണ് കോടതി നടപടി.കെട്ടിടം കോൺഗ്രസിനാണു വാടകയ്ക്കു നൽകിയതെന്ന ഉടമയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഓഫിസിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഇൻജക്ഷൻ ഉത്തരവ് റദ്ദാക്കി.മോഹൻകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിനു പിന്നാലെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഓഫിസ് കയ്യേറാൻ ശ്രമിച്ചിരുന്നു. തടയാൻ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ സംഘർഷമുണ്ടായി. തുടർന്ന് ആർഡിഒ ഏറ്റെടുത്ത ഓഫിസ് നിലവിൽ പൊലീസ് സംരക്ഷണയിലാണ്. എന്നാൽ നിയമപോരാട്ടം തുടരുമെന്ന് മോഹൻകുമാർ പ്രതികരിച്ചു. ഓഫിസിന്റെ അവകാശം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ജില്ലാ കോടതിയിൽ തിങ്കളാഴ്ച അപ്പീൽ നൽകുമെന്നും വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page