കാസര്‍കോട്: കാഞ്ഞങ്ങാട്ട് വയോധിക വെള്ളക്കെട്ടില്‍ വീണു മരിച്ചു. ഇട്ടമ്മലിലെ പരേതനായ കെ. കുമാരന്റെ ഭാര്യ കെ. കാര്‍ത്യായനി (80)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെ ഗാര്‍ഡര്‍വളപ്പിലെ വെള്ളക്കെട്ടില്‍ വീണു കിടക്കുന്നത് ഇതുവഴിയെത്തിയ സ്‌കൂള്‍ കുട്ടികളാണ് കണ്ടത്. ഉടന്‍ പരിസരവാസികളെ അറിയിച്ചു. ആള്‍ക്കാരെത്തി കാര്‍ത്യായനിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: പ്രഭാകരന്‍ (ഓട്ടോഡ്രൈവര്‍), പ്രേമ, പ്രമീള, പ്രമോദ്. മരുമക്കള്‍: ഗീത, രാഘവന്‍, മുരളി (നെല്ലിക്കാട്), ദീപ. സഹോദരന്‍: മനോഹരന്‍.
