പെൻഷൻ പരിഷ്ക്കരണ നടപടി ആരംഭിക്കണം :ജയറാം പ്രകാശ്

കാസർകോട് :2024 ജൂലൈ 1 പ്രാബല്യത്തിൽ വരുന്ന രീതിയിൽ പെൻഷൻ പരിഷ്ക്കരിക്കുകയും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുകയും വേണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കുറ്റിക്കോലിൽ നടന്നകൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു. എ നാരായണൻ നായർ,ഇ.സി കണ്ണൻ,കെ. വി നാരായണൻ, ശാന്ത എൻ, പി. ജെ ജോസഫ്, കെ കുഞ്ഞിരാമൻ, എലിയാമ്മ ലാസർ പ്രസംഗിച്ചു . വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തിന് എ.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും എം ദാമോദരൻ …

പോക്സോ കേസിൽ സിപിഎം നഗരസഭ കൗൺസിലർ അറസ്റ്റിൽ; പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോതമംഗലം നഗരസഭയിലെ സിപിഎം കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ.വി. തോമസാണ് പിടിയിലായത്. തോമസ് പീഡിപ്പിച്ചതായി പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു.തോമസിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയതായി സിപിഎം അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി സിപിഎം കോതമംലം ഏരിയ സെക്രട്ടറിയും വ്യക്തമാക്കി.

നിയമ രംഗത്തെ വെല്ലുവിളികൾ നേരിടാൻ അഭിഭാഷക സമൂഹം സജ്ജമാവണം:പി എൻ ഈശ്വരൻ

കാസർകോട് : നിയമരംഗത്തും ജയിലുകൾ മുതലായ അനുബന്ധ മേഖലകളിലുള്ള കാലിക വെല്ലുവിളികളെ നേരിടുന്നതിന് അഭിഭാഷക സമൂഹത്തെ പ്രതിബദ്ധതയോടെ സജ്ജമാക്കാനുള്ള ചുമതല അഭിഭാഷക പരിഷത്തിനു ണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രവർത്തക ശിബി രം മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള പല വിഷയങ്ങളിലും സാമൂഹ്യ പ്രക്ഷോഭങ്ങൾക്കൊപ്പം നിയമ പോരാട്ടത്തിനും വലിയ പ്രാധാന്യമുണ്ടെന്ന്തിന്റെ തെളിവാണ് അയോധ്യ, ശബരിമല വിഷയങ്ങൾ നൽകുന്ന …

സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി: യുഡിഎഫ് ഭരണ നേട്ടം: കുഞ്ഞാലിക്കുട്ടി

കാസർകോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി യു ഡി എഫ് ഭരണത്തിന്റെ നേട്ടമാണെന്ന് മുസ് ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാർ വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. അതെല്ലാം ഇല്ലാതാക്കാനാണ് കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.ഐക്യം അതി ജീവനം അഭിമാനം എന്ന സന്ദേശത്തിൽ നടക്കുന്ന എംഎസ്എഫ് കാസർകോട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച …

മംഗളൂരുവിലെ റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം രണ്ടുപേർ മരിച്ചു

മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡിലുണ്ടായ (എംആര്‍പിഎല്‍) വിഷവാതക ചോര്‍ച്ചയില്‍ രണ്ട് മരണം. എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. റിഫൈനറിയിലെ പരിചയ സമ്പന്നരായ ഫീൽഡ് ഓപറേറ്റർമാരായിരുന്നു മരിച്ച രണ്ടു പേരും. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്‌ഫോമിനു മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ കർണാടക ഗദാങ് സ്വദേശി വിനായക് മ്യാഗരി ആശുപത്രിയിൽ ചികിത്സയിലാണ്. …

വളപട്ടണം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വീണ്ടും കല്ല്; കണ്ടെത്തിയത് വന്ദേഭാരത് കടന്നു പോകേണ്ട ട്രാക്കിൽ, 2 പേർ കസ്റ്റഡിയിൽ

കണ്ണൂർ: വളപട്ടണം റെയിൽവേ സ്റ്റേഷനു സമീപം വീണ്ടും ട്രാക്കിൽ കല്ല് കണ്ടെത്തി. വളപട്ടണം, കണ്ണപ്പുരം സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. വന്ദേഭാരത് കടന്നു പോകേണ്ട ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. ഇതുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പ്രായപൂർത്തിയാകാത്ത 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം വളപ്പട്ടണം റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസ് കടന്നു പോകുന്നതിനിടെയാണ് സ്ലാബ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതോടെയാണ് അപകടം ഒഴിവായത്. സംഭവത്തിൽ …

ഇനി ‘ജാനകി വി’; 8 മാറ്റങ്ങളുമായി സുരേഷ് ഗോപി ചിത്രത്തിനു സെൻസർ ബോർഡ് അനുമതി; ഉടൻ തിയേറ്ററിലെത്തും

കൊച്ചി: നിയമപോരാട്ടത്തിനൊടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ജാനകി ‘വി’ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരോടെയാകും ചിത്രം എത്തുക. 8 മാറ്റങ്ങൾ വരുത്തിയ പതിപ്പിനാണ് അംഗീകാരം. സിനിമയിലെ കോടതി രംഗങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇതോടെ അടുത്ത ദിവസം തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി.സിനിമയുടെ പേരിലും രംഗങ്ങളിലും സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താമെന്ന് അണിയറപ്രവർത്തകർ കോടതിയെ …

സെൽഫിയെടുക്കുന്നതിനിടെ ഭർത്താവിനെ നദിയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമം; ഭാര്യക്കെതിരെ പൊലീസ് അന്വേഷണം

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നദിയിൽ തള്ളിയിട്ട് കൊല്ലാൻ ഭാര്യ ശ്രമിച്ചെന്ന യുവാവിന്റെ പരാതിയിൽപൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കട്ലൂർ ഗ്രാമത്തിലാണ് സംഭവം.തത്തപ്പ എന്നയാളാണ് ഭാര്യക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 3 മാസം മുൻപ് വിവാഹിതനായ തത്തപ്പ ഭാര്യയുമായി നിറഞ്ഞൊഴുകുന്ന കൃഷ്ണാ നദിക്കു കുറുകെയുള്ള പാലത്തിൽ എത്തുകയായിരുന്നു. ഇരുവരും സെൽഫി എടുക്കുന്നതിനിടെ തത്തപ്പ നദിയിലേക്കു വീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. ഭാര്യ തന്നെ മനപൂർവം തള്ളിയിട്ടെന്ന് തത്തപ്പ ആരോപിക്കുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചെന്നാണ് ഭാര്യയുടെ വാദം. …

വട്ടത്തിലിരുന്ന് വിവേചനങ്ങളില്ലാതെ കൂട്ടായി പഠിക്കാം: സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സിനിമക്കു തമിഴ്നാട്ടിൽ സ്വാധീനം; സ്കൂളുകളിൽ പുതിയ ക്രമീകരണം

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ പരമ്പരാഗത രീതിയിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇനി അർധവൃത്താകൃതിയിലാകും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതോടെ ക്ലാസുകളിൽ ഫ്രണ്ട് ബെഞ്ചേഴ്സും ബാക്ക് ബെഞ്ചേഴ്സും ഉണ്ടാകില്ല.അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമ സ്ഥാനാർത്ഥി ശ്രീക്കുട്ടനിലെ ക്ലാസ് രംഗങ്ങളാണ് നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന. ഫ്രണ്ട് ബെഞ്ചേഴ്സ്, ബാക്ക് ബെഞ്ചേഴ്സ് എന്ന അനാവശ്യ വേർതിരിവുകൾ വിദ്യാർഥികളുടെ ജീവിതത്തെയും പഠന നിലവാരത്തെയും ബാധിക്കുന്നതായി സിനിമ ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാധ്യമത്തിലും ഇതു ചർച്ചയായി. പിന്നാലെ സിനിമയിൽ നിന്നും പ്രചോദനം …

മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 16 ന് കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും 5 ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 14നും യെല്ലോ അലേര്‍ട്ട് തുടരും. 16 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.15 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ …

പീഡനത്തിനിരയായ നൂറോളം യുവതികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; അസ്ഥികൂടവുമായി കോടതിയിൽ ഹാജരായി ശുചീകരണ തൊഴിലാളി

മംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇയാൾ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ എത്തിയത്. അഭിഭാഷകർക്കൊപ്പമെത്തിയ ഇയാൾ മുഖം മറച്ചിരുന്നു. താൻ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും കോടതിയിൽ സമർപ്പിച്ചു.നേരത്തേ ഇയാൾ കോടതിയിലെത്തി മൊഴി നൽകാതെ നിയമ നടപടികൾ ആരംഭിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു. പിന്നാലെ നേരിട്ടു ഹാജരായ ഇയാൾ വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം …

കെഎസ്ആര്‍ടിസി ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതി; വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് ഗതാഗത വകുപ്പ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതും സദാചാര നടപടിയുമാണെന്ന ആക്ഷേപം ശക്തമായതോടെയാണ് ഇതു പിന്‍വലിക്കുന്നതായി ഗതാഗത വകുപ്പ് അറിയിച്ചത്. കൊല്ലത്തെ വനിതാ കണ്ടക്ടറെയാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്.കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിത കണ്ടക്ടറുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് ഭാര്യ, മന്ത്രി കെ.ബി. ഗണേശ് കുമാറിനെ സമീപിച്ചതോടെയായിരുന്നു ഇത്. തുടര്‍ന്ന് ചീഫ് ഓഫീസ് …

സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ബിവി രാജന്‍ നഗറില്‍ നടന്നു. മുതിര്‍ന്ന നേതാവ് പിഎ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവംഗവും മന്ത്രിയുമായ ജിആര്‍ അനില്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സിപി മുരളി, …

പാലക്കാട് പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവം; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കുട്ടികള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റു ഗുരുതരാവസ്ഥയിലുണ്ടായിരുന്ന കുട്ടികള്‍ മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്റെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍(4), ആല്‍ഫ്രഡ് പാര്‍പ്പിന്‍(6) എന്നിവരാണ് ചികില്‍സിയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികില്‍സിയിലുണ്ടായിരുന്നത്. മാതാവ് എല്‍സിയും അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പെട്ടെന്നു തീ ഉയര്‍ന്ന് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ എല്‍സിക്കും രണ്ടുമക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.എല്‍സിയുടെ മറ്റൊരു മകള്‍ക്കും …

നഗരസഭാ ചെയര്‍മാന്‍ വാക്കു പാലിച്ചു; ജനറല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചു

കാസര്‍കോട്: നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം വാക്കു പാലിച്ചു. തെക്കില്‍ ടാറ്റ ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടന്ന 400 കെവിഎ ജനറേറ്റര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ജനറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘോടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.വൈദ്യുതി മുടങ്ങിയാല്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള ജനറേറ്റര്‍ 11 കി.മീറ്റര്‍ അപ്പുറത്തുള്ള ടാറ്റാ ആശുപത്രിയില്‍ നിന്ന് കൊണ്ടു വരുന്നതിനു 8 മാസം മുന്‍പ് …

മലയാളി ഡോക്ടര്‍ യുപിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടറെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ. അബിഷോ ഡേവിഡി(32)നെയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിജി വിദ്യാര്‍ഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒരു സ്റ്റാഫ് അന്വേഷിച്ചെത്തിയപ്പോഴാണ് ഡേവിഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു ഡേവിഡ്. വെള്ളിയാഴ്ച രാവിലെ ഡോ. ഡേവിഡ് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.സതീഷ് …

നീന്തല്‍ പരിശീലനക്കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: നീന്തല്‍ പരിശീലന കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. നെടുമങ്ങാട്, വേങ്കവിളയിലെ പരിശീലന കുളത്തില്‍ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മുങ്ങി മരിച്ചത്. കൂശര്‍കോട് സ്വദേശികളാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. നീന്തല്‍ പരിശീലനത്തിനു ഇറങ്ങിയ സമയത്താണ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കാമുകനുമായുള്ള യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍; ചിത്രങ്ങള്‍ നശിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയുടെ നാടകം പൊളിഞ്ഞു

ന്യൂഡല്‍ഹി: കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യാന്‍ ഭാര്യയുടെ കടുംകൈ പ്രയോഗം; ക്വട്ടേഷന്‍ സംഘാംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. അങ്കിത് ഹഗ്ലോട്ടി (27)നെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി, സുല്‍ത്താന്‍പൂരിലാണ് വിചിത്രമായ കേസ് ഉണ്ടായത്.യുവതിയും കാമുകനും ഒത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇത് പുലിവാലായേക്കുമെന്നു കണക്കുകൂട്ടിയാണ് ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതി തീരുമാനിച്ചത്. പല തവണ ഇതിനു ശ്രമിച്ചിട്ടും ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതിക്കു കഴിഞ്ഞില്ല. ഇതോടെ …