കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡില്‍ മൂര്‍ഖന്‍ പാമ്പ്. ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡിലെ ശുചിമുറിയിലാണ് വെള്ളിയാഴ്ച രാവിലെ പാമ്പിനെ കണ്ടത്. ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട കൂട്ടിരിപ്പുകാര്‍ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ പലപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപമുണ്ട്.
വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.
