ഗൃഹനാഥന്‍ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ പട്ടാപ്പകല്‍ വീട്ടിനകത്തെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, ശാന്തിപ്പള്ളത്തെ സച്ചിന്‍ നിലയത്തില്‍ സുകുമാരന്‍ (59)ആണ് മരിച്ചത്. നേരത്തെ ലോറി ഡ്രൈവര്‍ ആയിരുന്നു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: സുജാത. മക്കള്‍: സച്ചിന്‍, സ്വജന്‍. മരുമകള്‍: അക്ഷത. സഹോദരങ്ങള്‍: രാമചന്ദ്ര, കരുണാകര, ശശിധര, പത്മാവതി, ഗിരിജ, കമലാക്ഷി.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍; എത്തിയത് കാര്‍ഡിയോളജി വാര്‍ഡിലെ ശുചിമുറിയില്‍

കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡില്‍ മൂര്‍ഖന്‍ പാമ്പ്. ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡിലെ ശുചിമുറിയിലാണ് വെള്ളിയാഴ്ച രാവിലെ പാമ്പിനെ കണ്ടത്. ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട കൂട്ടിരിപ്പുകാര്‍ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ പലപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപമുണ്ട്.വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.

വളപട്ടണത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; സംഭവം പാളത്തില്‍ കോണ്‍ക്രീറ്റ് പാളി കയറ്റി വച്ച്, ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: വളപട്ടണത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വൃത്താകൃതിയിലുള്ള കോണ്‍ക്രീറ്റ് സ്ലാബ് ട്രാക്കിലേയ്ക്കു കയറ്റിവച്ചാണ് അട്ടിമറി ശ്രമം ഉണ്ടായത്. ട്രെയിന്‍ കടന്നു പോയ സമയത്ത് അസാധാരണമായ ശബ്ദം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം വിവരം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. പൊലീസും ആര്‍ പി എഫും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റെയില്‍വെ ട്രാക്കുകള്‍ക്കു സമീപത്തു കാണാറുള്ള തരത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബാണ് ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം …

മൊഗ്രാലില്‍ മുമ്പും മാലിന്യം റോഡിലെറിഞ്ഞു: ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ഇപ്പോഴും റോഡിന്: അല്ലെങ്കില്‍ ഓവുചാലിന്, യാത്രക്കാര്‍ ദുരിതത്തില്‍

മൊഗ്രാല്‍:നേരം വെളുത്തതും, കാലം മാറിയതും,റോഡ് അത്യാധുനിക രീതിയില്‍ ആറുവരിപ്പാതയായതും മൊഗ്രാലില്‍ എല്ലാവരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇവിടെ ഭക്ഷണ മാലിന്യങ്ങളുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഇപ്പോഴും റോഡില്‍,അല്ലെങ്കില്‍ ഓവുചാലില്‍ എന്ന സ്ഥിതി പഴയതുപോലെ തുടരുകയാണെന്നു യാത്രക്കാര്‍ പറയുന്നു.നിയമവും, ശിക്ഷാനടപടികളും അധികൃതര്‍ വാക്കില്‍ കടുപ്പിച്ചു കടുപ്പിച്ചു നില്‍ക്കുന്നു. അവര്‍ അത് പറഞ്ഞിട്ട് ചുരുണ്ടു കൂടിക്കോളുമെന്ന് ആളുകള്‍ പറയുന്നുണ്ട്. അധികാരികളും ജീവനക്കാരില്‍ നിന്നുഅത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ എന്നു ആളുകള്‍ നിരാശയോടെ പറയുന്നുണ്ട്. ‘മാലിന്യ മുക്ത ജില്ല’ഇങ്ങനെ അങ്ങ് മുന്നോട്ടു കുതിക്കട്ടെ എന്ന് സരസന്മാര്‍ രസിക്കുന്നു.മൊഗ്രാല്‍ ഷാഫി …

കേരള സര്‍വകലാശാലാ വിവാദം; സസ്‌പെന്‍ഷനിലുള്ള റജിസ്ട്രാര്‍ അനധികൃതമായി ഓഫീസില്‍ പ്രവേശിച്ചു, കേന്ദ്രസേനയുടെ സുരക്ഷ വേണം, സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാല്‍ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. സസ്‌പെന്‍ഷനിലുള്ള റജിസ്ട്രാര്‍ അനധികൃതമായി ഓഫീസില്‍ പ്രവേശിച്ചെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങള്‍ ആരോപിച്ചു. ഹര്‍ജി വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചു.അതേസമയം കേരള സര്‍വകലാശാലയില്‍ വിസിയും റജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. റജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് നടപ്പായില്ല. …

‘എന്നും കിടത്തം’; കട്ടിലില്‍ കിടക്കുകയായിരുന്ന യുവതിയെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവിനെതിരെ പൊലീസ് കേസ്

കാസര്‍കോട്: ‘എന്നും കിടത്തം’ തന്നെയെന്നു ആരോപിച്ച് യുവതിയെ തല്ലുകയും തുണികള്‍ സൂക്ഷിക്കുന്ന ബക്കറ്റ് കൊണ്ട് മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ 31കാരി നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മംഗല്‍പ്പാടി, മണ്ണംകുഴിയിലെ ഹസ്സന്‍ നൗഫലിനെതിരെയാണ് കേസ്. തിങ്കളാഴ്ച രാത്രി 9 മണിക്ക് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു കണ്ട് ദേഷ്യപ്പെട്ട ഭര്‍ത്താവ് ‘എന്നും കിടത്തം’ തന്നെയാണോ എന്നു പറഞ്ഞു കൊണ്ട് യുവതിയുടെ നെഞ്ചത്ത് കൈ കൊണ്ട് …

മയക്കുമരുന്നുമായി നീലേശ്വരം, കൊട്രച്ചാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: നീലേശ്വരം, കൊട്രച്ചാലില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കൊട്രച്ചാലിലെ എ കെ അനുരാഗി (22)നെയാണ് നീലേശ്വരം, റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നു 3.58 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം എം പ്രസാദ്, കെ വി പ്രജിത്ത് കുമാര്‍, സി ഇ ഒ മാരായ കെ ദിനൂപ്, സുധീര്‍ പാറമ്മല്‍, എ കെ നസറുദ്ദീന്‍, പി ശൈലേഷ് കുമാര്‍, …

മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി; സംസ്‌കരിക്കാന്‍ കൊണ്ടുപോയ നവജാതശിശു കരഞ്ഞു; പിന്നീട് സംഭവിച്ചത്

മുംബൈ: മരിച്ചതായി ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തി ബന്ധുക്കള്‍ക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനുശേഷം കരഞ്ഞു. അടക്കംചെയ്യുന്നതിന് ഏതാനും നിമിഷംമുന്‍പ് കരഞ്ഞതോടെകുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുകയായിരുന്നു. മുംബൈയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീര്‍ത്ഥ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ജൂലായ് ഏഴിന് രാത്രിയിലാണ് യുവതി കുഞ്ഞിന് ആശുപത്രിയില്‍ ജന്മംനല്‍കുന്നത്. എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.അടുത്ത ദിവസം മൃതദേഹം അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. മുഖം …

പെരിയ, മുത്തനടുക്കത്തെ എം ഡി എം എ വേട്ട; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പെരിയ, മുത്തനടുക്കത്ത് കാറില്‍ കടത്തുന്നതിനിടയില്‍ 256.02 ഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട്, കൂമ്പാറ, കൂടരഞ്ഞി സ്വദേശിയായ സാദിഖലി (36)യെ ആണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ ആലംപാടിയിലെ അബ്ദുല്‍ ഖാദറില്‍ നിന്നാണ് സാദിഖലിയെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. ഇതു പ്രകാരമാണ് ബേക്കല്‍ പൊലീസ് കൂടരഞ്ഞിയില്‍ എത്തിയത്. തന്നെ തേടി പൊലീസ് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച സാദിഖലി വയനാട്ടിലേയ്ക്കു രക്ഷപ്പെട്ടു. ഇക്കാര്യം …

മുടിവെട്ടി അച്ചടക്കത്തോടെ വരാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു: സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ഹിസാര്‍: മുടിവെട്ടാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹരിയാന ഹിസാറിലാണ് സംഭവം. ഹരിയാന ഹിസാറിലെ കര്‍താര്‍ മെമോറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ സ്‌കൂളിനുള്ളില്‍ വച്ചാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. മുടിവെട്ടി അച്ചടക്കത്തോടെ സ്‌കൂളില്‍ വരാത്തത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തത് പിടിച്ചില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചില്‍ അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു. പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി …

ഷെഡില്‍ സൂക്ഷിച്ചിരുന്ന തേങ്ങാ മോഷ്ടിച്ചു; പുഴയില്‍ നിന്നു പിടിച്ചതെന്നു പറഞ്ഞ് വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഷെഡില്‍ സൂക്ഷിച്ചിരുന്ന 200 തേങ്ങകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടന്നക്കാട്, തീര്‍ത്ഥങ്കര കണിച്ചിറയിലെ കെ രാജേഷ് (42), കെ രതീഷ്(45) എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാന്റു ചെയ്തു.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. തീര്‍ത്ഥങ്കരയിലെ ഒരു ഷെഡില്‍ സൂക്ഷിച്ചിരുന്ന 200 തേങ്ങ മോഷ്ടിച്ച പ്രതികള്‍ അവ പൊതിച്ചെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു.കടക്കാരന്‍ എവിടെ നിന്നാണ് തേങ്ങ കിട്ടിയതെന്നു ചോദിച്ചപ്പോള്‍ പുഴയിലൂടെ ഒഴുകിവന്നതാണെന്നാണ് മറുപടി …

കാഞ്ഞങ്ങാട്ട് അറസ്റ്റിലായ വ്യാജ സിദ്ധന്‍ പെര്‍ള സ്വദേശിയാണെന്നു പൊലീസ്; മഞ്ചേശ്വരത്തും തട്ടിപ്പ് നടത്തിയതായി സൂചന, കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വ്യാജ സിദ്ധനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പെര്‍ള സ്വദേശിയും കണ്ണൂര്‍, കക്കാട്ടും തളിപ്പറമ്പിലും താമസക്കാരനുമായ ഷിഹാബുദ്ദി (55)നെ കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് ഹൊസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി റിമാന്റിലാണിപ്പോള്‍. പീഡനത്തിനു ഇരയായ സ്ത്രീയുടെ രണ്ടുമക്കളെ തളിപ്പറമ്പിലെ വീട്ടില്‍ എത്തിച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പീഡനത്തിനു ഇരയായ വീട്ടമ്മയുടെ മകളുടെ …

മംഗളൂരു-കാസര്‍കോട് ‘രാജഹംസ’ ബസ് സര്‍വീസ് വന്ദേ ഭാരത് പ്രീമിയം ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തണം: പാസഞ്ചേഴ്‌സ് അസോ.

കാസര്‍കോട്: പുതുതായി ആരംഭിച്ച കര്‍ണാടക കെഎസ്ആര്‍ടിസി ‘രാജഹംസ’ബസ് സര്‍വീസ് വന്ദേ ഭാരതത്തിലെ യാത്രക്കാര്‍ക്ക് പ്രയാജനപ്പെടുത്തണമെന്ന് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ഉച്ചയ്ക്ക് 1.20ന് കാസര്‍കോട്ടു എത്തുകയും 2.30ന് മടങ്ങുകയുമാണ്.ഈ ട്രെയിനില്‍ മംഗലാപുരത്തേക്കും കൊല്ലൂരിലേക്കും പോകേണ്ട നിരവധി യാത്രക്കാര്‍ കാസര്‍കോട്ട് ഇറങ്ങുന്നുണ്ട്. ഈ യാത്രക്കാര്‍ക്ക് കണക്റ്റിവിറ്റി നല്‍കാന്‍ ‘രാജഹംസ’സര്‍വീസിന് കഴിഞ്ഞാല്‍ വലിയസൗകര്യമായിരിക്കുമെന്ന് അസോസിയേഷന്‍ കണ്‍വീനര്‍ നിസാര്‍ പെര്‍വാഡ് പറഞ്ഞു.രാവിലെ 11.30ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രാജഹംസ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വരെ സര്‍വീസ് നടത്തുകയാണെങ്കില്‍ വന്ദേഭാരത് …

അഞ്ച് വയസുകാരന് ക്രൂര പീഡനം; കഴുത്തിലും മുഖത്തും മുറിവ്; മാതാവിനും അമ്മൂമ്മക്കുമെതിരെ കേസ്, ഒരു മാസം മുൻപ് മാതാവിന്റെ ആൺ സുഹൃത്തും ആക്രമിച്ചു

ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരന് മാതാവിന്റെയും അമ്മൂമ്മയുടെയും ക്രൂരപീഡനമെന്ന് പരാതി. ചേർത്തല നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് സംഭവം. ചേർത്തല സ്വദേശി ശശികലയ്‌ക്കെതിരെയാണ് പരാതി ഉയർന്നത്. കുഞ്ഞിന്റെ മുഖം അടിയേറ്റ് മുറിഞ്ഞ നിലയിലാണ്. അമ്മൂമ്മ കഴുത്ത് ഞെരിച്ചതിനാൽ കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയുടെ മൊഴിയിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകൾ കണ്ടത്. ചോദിച്ചപ്പോൾ മാതാവും അമ്മൂമ്മയും തന്നെ മർദ്ദിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. തുടർന്ന് വിവരം ചൈൽഡ്‌ലൈൻ ഇടപെട്ട് …

കൈ പിടിച്ചുതിരിച്ചു, അരി തട്ടി മറിച്ചു; സ്കൂളിലെ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ്

കണ്ണൂർ: പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവംത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിന് എതിരെ കേസ്. പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസ്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു അതിക്രമം നടന്നത്.ഉച്ചഭക്ഷണം തയ്യാറാക്കിയാൽ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയിൽ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാൻ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ‘‘പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. …

സ്‌കൂട്ടറിലെത്തിയ കുട്ടിയെ പിടികൂടുന്ന വീഡിയോ റീൽസ് ആക്കി; എ ആർ ക്യാമ്പിലെ പൊലീസുകാരന് സസ്പെൻഷൻ

കാസർകോട്: 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ച വി ദ്യാർഥിയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കു സസ്പെൻഷൻ. കാസർകോട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കെ. സജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ് ഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്‌തത്. ലൈസൻസും നമ്പറും ഹെൽ മറ്റുമില്ലാതെ ഓടിക്കാൻ കഴിയുന്ന വിഭാഗത്തിൽപെട്ട സ്‌കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞ പൊലീസ് ഹെൽമറ്റ് വാങ്ങിപ്പിക്കുകയും മൂന്നുമണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തെന്നാണ് പരാതി. സ്കൂട്ടർ …

നീലേശ്വരത്തെ പെട്രോൾ പമ്പിൽ ആൾക്കാർ നിൽക്കെ മേശവലിപ്പിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്നു; മോഷ്ടാവ് കുരുവി സജുവിന്റെ ദൃശ്യം സിസിടിവിയിൽ, പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി

കാസർകോട്: ചുറ്റിലും ആൾക്കാർ നിൽക്കുമ്പോൾ കുട ചൂടിയെത്തിയ മോഷ്ടാവ് നീലേശ്വരം നഗരമധ്യത്തിലെ പെട്രോൾ പമ്പിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ രാജാറോഡിലെ പരിപ്പുവട വിഭവശാലയ്ക്കു മുൻപിലെ ബിപിസിഎൽ പെട്രോൾ പമ്പിൽ ആണ് സംഭവം. ജീവനക്കാരൻ പെട്രോൾ നിറയ്ക്കുന്ന തക്ക ത്തിൽ നീല ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവർന്ന ശേഷം കടന്നുകളയുകയായിരുന്നു. മേശ വലിപ്പിൽ ഉണ്ടായിരുന്ന 500 രൂപയുടെ 3 കെട്ട് …