പയ്യന്നൂര്‍: ഫോക് ലോര്‍ അവാര്‍ഡ് ജേതാവും പ്രമുഖ തെയ്യം കലാകാരനുമായിരുന്ന എം പി കേളുപ്പണിക്കര്‍ (89) അന്തരിച്ചു. പരിയാരം ഹൈസ്‌കൂളിന് സമീപമാണ് താമസം. മികച്ച തോറ്റംപാട്ടുകാരനായിരുന്നു. വാദ്യത്തിലും മുഖത്തെഴുത്തിലും തലയെടുപ്പുള്ള കലാകാരനായിരുന്നു. തെയ്യം കലയുടെ കുലപതിയാണ് പിതാവ് പരേതരായ കണ്ണന്‍ മുതുകുടന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തറവാട് ശ്മശാനത്തില്‍. മാതാവ്: ചെറിയ. ഭാര്യ: എല്‍.ടി.ലക്ഷ്മി, പരേതയായ എം സാവിത്രി.
മക്കള്‍: എം പി ശ്രീമണി (കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സി.മെമ്പര്‍, പുകസ സംസ്ഥാന കമ്മറ്റിയംഗം, വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ),
എല്‍ ടി രതീശന്‍ പണിക്കര്‍, എംപിരമേഷ് പണിക്കര്‍. മരുമക്കള്‍: പുത്തിലോട്ട് എം കൃഷ്ണന്‍ പണിക്കര്‍, സവിത മാച്ചേരി, രേഷ്മ അന്നൂര്‍. സഹോദരങ്ങള്‍: ചീയ്യയി കുട്ടി, ചെറിയക്കുട്ടി, സൗമിനി, എം.പി.കണ്ണന്‍ പണിക്കര്‍.
