കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഓലാട്ടെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശി ഉണ്ണി(42) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ഓലാട്ട് ബാങ്ക് ബില്‍ഡിങ്ങില്‍ ബാര്‍ബര്‍ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് ഓലാട്ട് ബാങ്ക് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം സ്വദേശമായ നാറാത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: എന്‍ ബിന്ദു. മക്കള്‍: ഹരി ഗോവിന്ദ്, ശ്രീലക്ഷ്മി.
