ചെന്നൈ: തമിഴ്‌നാട്, കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം. വാന്‍ ഡ്രൈവര്‍ക്കും പത്തു വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം. ലെവല്‍ ക്രോസിലെ ഗേറ്റ് അടക്കാന്‍ മറന്നു പോയതാണ് ദാരുണമായ സംഭവത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക സംശയം. ജീവനക്കാരന്‍ ഉറങ്ങിപ്പോയതാണ് ഗേറ്റ് അടക്കാതിരിക്കാന്‍ ഇടയാക്കിയതെന്നും സംശയിക്കുന്നു. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ആറാംക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
