പുത്തന്‍ കാറുമായി വീട്ടിലേക്ക് പോകവേ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; 34 കാരന് ദാരുണാന്ത്യം
പുത്തന്‍ കാറുമായി വീട്ടിലേക്ക് പോകവേ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് 34 കാരന് ദാരുണാന്ത്യം. ബണ്ട്വാള്‍ പാവൂര്‍ സ്വദേശി നൗഫല്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ബണ്ട്വാളിലെ കെളഗിന തുമ്പെയ്ക്ക് സമീപമാണ് അപകടം. ബിസി റോഡിലെ കൈകമ്പയില്‍ താമസിക്കുന്ന ഉസ്മാനില്‍ നിന്ന് നൗഫല്‍ ശനിയാഴ്ച രാവിലെ പുത്തന്‍ സ്വിഫ്റ്റ് കാര്‍ വാങ്ങിയിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.