ചെന്നൈ: മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് തമിഴ്നാട്ടിലെ ആവഡി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ ഗ്രാമത്തിലെ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കച്ചി (വിസികെ) പ്രവര്‍ത്തകയും വാര്‍ഡ് കൗണ്‍സിലറുമായ ഗോമതി(28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് എ. സ്റ്റീഫന്‍ രാജ് (34), അജിത്ത് (25), ജോണ്‍സണ്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഗോമതിയും ഭര്‍ത്താവും തമ്മില്‍ വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് അടുത്തിടെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 9 മണിയോടെ നടുകുത്തഗൈയിലെ ഒരു അരിമില്ലിന് സമീപം തന്റെ ആണ്‍ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു യുവതി. ഒറ്റപ്പെട്ട സാഹചര്യത്തില്‍ രണ്ടുപേരെയും കണ്ട സ്റ്റീഫന്‍ രാജിന്റെ സഹോദരന്‍ എ. അജിത്തും സുഹൃത്ത് ജോണ്‍സണും ചേര്‍ന്ന് ഗോമതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച് ചോദ്യം ചെയ്തു. യുവതിയെ തല്ലാന്‍ തുടങ്ങിയതോടെ ആണ്‍ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. അതിനിടെ എത്തിയ സ്റ്റീഫന്‍ രാജ് കത്തിയെടുത്ത് ഗോമതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗോമതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടര്‍ന്ന് സ്റ്റീഫന്‍ രാജ് തിരുനിന്റവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. തിരുനിന്ദ്രവൂര്‍ നഗരസഭയിലെ 26-ാം വാര്‍ഡ് കൗണ്‍സിലറും നികുതി അപ്പീല്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു ഗോമതി. വിസികെയുടെ ടൗണ്‍ സെക്രട്ടറിയാണ്. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് നാല് കുട്ടികളുണ്ട്.
