തിരു: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കു വേണ്ടി വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. വെള്ളിയാഴ്ച രാത്രി അദ്ദേഹം യാത്രതിരിക്കും. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. നേരത്തെ നടത്തിയ ചികിത്സയുടെ തുടര്‍ പരിശോധനക്കാണ് അദ്ദേഹം പോകുന്നത്. ഒരാഴ്ചക്കു ശേഷം മടങ്ങും. സംസ്ഥാനത്തു ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടും, ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.
