ബംഗളൂരു: വിറക് അടുപ്പ് ഉപയോഗിച്ച് പാചകം തലച്ചോറില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് കണ്ടെത്തല്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്‌നമുണ്ടാവുകയെന്നും പഠനത്തില്‍ പറയുന്നു. വായുമലിനീകരണത്തിന് വിധേയരായ സ്ത്രീകളിലാണ് ഈ പ്രശ്‌നമെന്നാണ് കണ്ടെത്തല്‍.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ശ്രീനിവാസപുരയില്‍ നിന്നുള്ള മുതിര്‍ന്നവരുടെ എംആര്‍ഐ ബ്രെയിന്‍ സ്‌കാനുകളാണ് ഇതിനായി പഠനവിധേയമാക്കിയത്. വായു സഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ ഖര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍ എന്നിവയുടെ ഓക്‌സൈഡുകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാന്‍ കാരണമാകുന്നു. ഇത് ശ്വസിക്കുന്നത് സ്ത്രീകളുടെ ഓര്‍മക്കുറവിനും വൈജ്ഞാനിക വൈകല്യത്തിനും കാരണമായേക്കാം. 45 വയസിനുമുകളിലുള്ള 4,100-ല്‍ അധികം മുതിര്‍ന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ആയിരത്തോളം പേരുടെ എംആര്‍ഐ ബ്രെയിന്‍ സ്‌കാനുകളും നടത്തി. ഇങ്ങനെ സ്ഥിരമായ വിറകടുപ്പ് ഉപയോഗിക്കുന്നവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗസാധ്യതകള്‍ കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

Useful information