കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. അപകടം നടന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രണ്ടര മണിക്കൂറുകള്‍ക്കു ശേഷം പുറത്തെടുത്ത സ്ത്രീയാണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു(56)വാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കെട്ടിടത്തിലെ കുളിമുറിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു ബിന്ദു. മരണവിവരം പുറത്തുവന്നതോടെ സ്ഥലത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
രക്ഷാപ്രവര്‍ത്തനം വൈകിയതാണ് സ്ത്രീയുടെ മരണത്തിനു ഇടയാക്കിയതെന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. നാട്ടുകാരും ഇതേ ആരോപണം ഉന്നയിച്ചു. അപകടവിവരം അറിഞ്ഞ് മന്ത്രിമാരായ വീണാ ജോര്‍ജ്ജ്, വാസവന്‍ എന്നിവര്‍ എത്തിയിരുന്നു. അടഞ്ഞു കിടക്കുന്ന കെട്ടിടമാണ് തകര്‍ന്നതെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നത്.
