കാസര്‍കോട്: 9 വര്‍ഷം മുമ്പ് മലേഷ്യയില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍നിന്നും ഇറങ്ങിയ ആളെ കാണാതായതായി പരാതി. ഉദിനൂര്‍ എടച്ചാക്കൈ സ്വദേശി റംസീന മന്‍സിലില്‍ പി ഹനീഫ(52)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ റംസിയയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2016 ഫെബ്രുവരി മാസം ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയതിന് ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. പരാതിയില്‍ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
