ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ബിഎസ്എന്‍എല്ലിന്റെ 107 രൂപയുടെ പ്ലാനില്‍ മാറ്റം വരുത്തി, ദിവസങ്ങള്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: 107 രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ബിഎസ്എന്‍എല്‍ മാറ്റം വരുത്തി.
മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ വാലിഡിറ്റിയാണ് ഇനി ഈ പ്ലാനില്‍ ലഭിക്കുക. 35 ദിവസത്തിന് പകരം 28 ദിവസമായി വാലിഡിറ്റി കുറച്ചിരിക്കുകയാണ്. എന്നാല്‍, ഡാറ്റ, വോയ്സ് ആനുകൂല്യങ്ങള്‍ പഴയ പോലെ തുടരും. 3 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ് സൗകര്യമുണ്ടാവും. ഇത് പ്ലാനിനെ മുമ്പത്തേക്കാള്‍ ചെലവേറിയതാക്കി. മുമ്പ് പ്ലാനിന്റെ ശരാശരി പ്രതിദിന ചെലവ് 3.05 രൂപയായിരുന്നു, ഇപ്പോള്‍ അത് 3.82 രൂപയായി. സെപ്റ്റംബറോടെ ഡല്‍ഹി പോലുള്ള നഗരങ്ങളിലും മറ്റ് പ്രധാന നഗരങ്ങളിലും 5 ജി ആരംഭിക്കുന്നതിനായി ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page