കാസർകോട് ജില്ലാആ സ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നുപ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

കാസർകോട്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ചതിന് സമാനമായ ദുരന്തത്തിന് കാതോർത്ത് കാസർകോട്ടും ഒരു ആശുപത്രി കെട്ടിടം . ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ടി.ബി കേന്ദ്രമാണ് ഭീതിയിൽ പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചു മാറ്റിയത് ഒരു വർഷം മുമ്പാണ്. അതിനു ശേഷം കേന്ദ്രം പ്രവർത്തിക്കുന്നത് ഉപയോഗയോഗ്യമല്ലെന്ന് അധികൃതർ തന്നെ ബോർഡ് വച്ച് പ്രഖ്യാപിച്ച കെട്ടിടത്തിലാണ് . കോൺക്രീറ്റ് മേൽക്കൂര പൂർണ്ണമായും പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച നിലയിലാണ്. …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, വൈകീട്ട് സൈറണ്‍ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഉച്ചയ്ക്ക് ശേഷം കാസര്‍കോട്, കണ്ണൂര്‍ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആയതിനാല്‍ മുന്നറിയിപ്പിന്റെ ഭാഗമായി വെകുന്നേരം 4 മണിയ്ക്ക് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും.

കുമ്പള ടോള്‍ പ്ലാസ: എസ് ഡി പി ഐയുടെ പരാതിയില്‍ ഒരു മാസത്തേക്ക് കൂടി സ്‌റ്റേ

കുമ്പള: കുമ്പള ടോള്‍ പ്ലാസയ്ക്കെതിരെ എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ ബംബ്രാണ കേരള ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ നേരത്തെ നല്‍കിയ സ്റ്റേയുടെ കാലാവധി കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി.ജുലൈ നാലു വരെയായിരുന്നു ആദ്യ സ്റ്റേ.ടോള്‍ പ്ലാസ പൊതുജനങ്ങള്‍ക്ക് അമിതമായ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ ബൂത്ത് സ്ഥാപിക്കാന്‍ നീക്കമെന്നുമാണ് പരാതി.

എകെഎം അഷ്‌റഫ് എംഎല്‍എയ്ക്കും മൂന്നുലീഗ് നേതാക്കള്‍ക്കും മൂന്നുമാസം തടവും 10,000 രൂപ പിഴയും

കാസര്‍കോട്: എകെഎം അഷ്‌റഫ് എല്‍എല്‍എയെ കാസര്‍കോട് ഡിസ്ട്രിക്ട് ആന്റ് അഡീഷണല്‍ സെഷന്‍സ് കോടതി(2) മൂന്നുമാസം തടവും 10,000 പിഴയും ശിക്ഷിച്ചു. ലീഗ് നേതാക്കന്മാരും ജനപ്രതിനിധികളുമായിരുന്ന മറ്റു പ്രതികളായ ബഷീര്‍ കനില, അബ്ദുല്ല കജ, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും ഇതേ ശിക്ഷ വിധിച്ചു. 2010 മാര്‍ച്ച് 15 ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കിടയില്‍ പ്രതികള്‍ ഹാളില്‍ കടന്നു കയറി ഡപ്യൂട്ടി തഹസില്‍ദാര്‍ എ ദാമോദരനെ അസഭ്യം …

ഒന്‍പത് വര്‍ഷം മുമ്പ് മലേഷ്യയിലേക്ക് പോയ എടച്ചാക്കൈ സ്വദേശി എവിടെ? ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: 9 വര്‍ഷം മുമ്പ് മലേഷ്യയില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍നിന്നും ഇറങ്ങിയ ആളെ കാണാതായതായി പരാതി. ഉദിനൂര്‍ എടച്ചാക്കൈ സ്വദേശി റംസീന മന്‍സിലില്‍ പി ഹനീഫ(52)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ റംസിയയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2016 ഫെബ്രുവരി മാസം ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയതിന് ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. പരാതിയില്‍ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

ചട്ടഞ്ചാല്‍ ബാലനടുക്കത്തെ അബ്ദുല്ല കോളോട്ട് അന്തരിച്ചു

കാസര്‍കോട്: ചട്ടഞ്ചാല്‍ ബാലനടുക്കം താമസിക്കുന്ന കോളോട്ട് അന്തുക്കയുടെ മകന്‍ അബ്ദുല്ല കോളോട്ട്(75) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: പരേതനായ അബ്ദുല്‍ കാദര്‍ റഫീഖ്, ആസ്യ. മരുമക്കള്‍: അബ്ദുല്‍ റഹീം, സാജി. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, അഹമ്മദ്, അബൂബക്കര്‍, അബ്ദുല്‍ ഹമീദ്, കെ ഖാലിദ്, കദീജ, ഉമൈബ.

വയോധികയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല കാസര്‍കോട്ടെ സ്ഥാപനത്തില്‍ പണയം വച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വയോധികയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല കാസര്‍കോട്ടെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പ്രതിയായ കാസര്‍കോട്, ചെന്നടുക്കം, ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാല പണയപ്പെടുത്തിയ സ്ഥാപനത്തെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ എസ്‌ഐ യദുകൃഷ്ണനും സംഘവും പ്രതിയെ കാസര്‍കോട്ടെ സ്ഥാപനത്തില്‍ എത്തിച്ച് മാല കണ്ടെടുക്കുകയായിരുന്നു.ജൂണ്‍ ആറിന് ആണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍, കേളോത്തെ മായി ഹൗസില്‍ കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നാണ് ഇബ്രാഹിം ഖലീല്‍ …

പിതാവ് കഴുത്ത് ഞെരിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞുവച്ചു, ഓമനപ്പുഴയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാവും അറസ്റ്റില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് പിന്നാലെ മാതാവും അറസ്റ്റില്‍. എയ്ഞ്ചലിനെ കൊലപ്പെടുത്തുമ്പോള്‍ മാതാവ് കൂട്ടുനിന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വാഭാവിക മരണമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്ന 28കാരിയായ എയ്ഞ്ചല്‍ ജാസ്മിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജോസ്‌മോന്‍ എന്ന ഫ്രാന്‍സിസ് കഴുത്തില്‍ തോര്‍ത്തിട്ട് കുരുക്കിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഏയ്ഞ്ചലിനെ മാതാവ് ജെസിമോള്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് യുവതി അബോധാവസ്ഥയിലായതോടെ കട്ടിലില്‍ കിടത്തി. മരണം ഉറപ്പുവരുത്തിയ ശേഷം കുടുംബാംഗങ്ങളോട് മറ്റു മുറികളില്‍ പോകാന്‍ ജോസ്‌മോന്‍ നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച …

കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നുനില കെട്ടിടം തകര്‍ന്ന് അപകടം; മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. അപകടം നടന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രണ്ടര മണിക്കൂറുകള്‍ക്കു ശേഷം പുറത്തെടുത്ത സ്ത്രീയാണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു(56)വാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കെട്ടിടത്തിലെ കുളിമുറിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു ബിന്ദു. മരണവിവരം പുറത്തുവന്നതോടെ സ്ഥലത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.രക്ഷാപ്രവര്‍ത്തനം വൈകിയതാണ് സ്ത്രീയുടെ മരണത്തിനു ഇടയാക്കിയതെന്നു ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. നാട്ടുകാരും ഇതേ ആരോപണം ഉന്നയിച്ചു. അപകടവിവരം അറിഞ്ഞ് മന്ത്രിമാരായ വീണാ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചിത്രകാരന്‍ മരിച്ചു

കാസര്‍കോട്: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന ശില്‍പ-ചിത്ര കലാകാരന്‍ മരണത്തിന് കീഴടങ്ങി. വാഴുന്നോറൊടി മേനിക്കോട്ടെ അപ്പ ആചാരിയുടെ മകന്‍ എം.വി മധു(53)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞു വീണ മധുവിനെ ജില്ലാആശുപത്രിയില്‍ കൊണ്ടുപോകവേ വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും ചികില്‍സ നടത്തിയിരുന്നു. തുടര്‍ ചികില്‍സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ച് പണം സ്വരൂപിച്ച് വരുന്നതിനിടെയാണ് മരണം. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ഉണ്ണിമായ, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: ശശിധരന്‍, രാജു, സന്തോഷ്, ലത, പരേതനായ …

ദേശീയപാത: അണങ്കൂര്‍ ‘അനഗൂര്‍’ ആയി; ഇനി എന്തൊക്കെ കാണണമെന്ന് യാത്രക്കാര്‍

കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാതയിലെ ചെര്‍ക്കള- തലപ്പാടി റീച്ചിലെ അണങ്കൂറില്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡ് യാത്രക്കാരില്‍ കൗതുകവും ചിരിയും പടര്‍ത്തുന്നു. ‘അണങ്കൂര്‍’ എന്നാണ് സ്ഥലനാമ ബോര്‍ഡില്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത്. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വ്വീസ് റോഡിനു അരികില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ‘അനഗൂര്‍’ എന്നാണ് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുള്ളത്. ബോര്‍ഡിലെ പേരു വ്യത്യാസം വ്യാഴാഴ്ചയാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പേരിലെ വ്യത്യാസം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്. ‘അനഗൂര്‍’ പോലുള്ള തമാശകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും പലരും അഭിപ്രായപ്പെടുന്നു.

ഡിഫെൻസ് ബാങ്കോട് ഇന്റർനാഷണൽ കമ്മിറ്റി

കാസർകോട് : പ്രവാസി കൂട്ടായ്മയായ ഡിഫെൻസ് ബാങ്കോടിന്റെ ഇന്റർനാഷണൽ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഖാദർ ബാങ്കോട് (പ്രസി), അമീൻ പള്ളിക്കാൽ (സെക്ര), സഫ്‌വാൻ ചപ്പ (ട്രഷ)എന്നിവർ ചുമതലയേറ്റു.ഡിഫെൻസ് ബാങ്കോട് രൂപീകരിച്ചതിനു പിന്നാലെയാണ് ഇന്റർ നാഷണൽ കമ്മിറ്റിയും നിലവിൽ വന്നത്. പ്രവാസ ലോകത്തെ കലാ കായിക സാമൂഹിക രംഗങ്ങളിലെ ഏകോപനം ആണ് സംഘടനയുടെ ലക്ഷ്യമെന്നു ഭാരവാഹികൾ അറിയിച്ചു.വൈസ് പ്രസിഡന്റ്റുമാരായി തന്സീർ കുവൈറ്റ്, ഇസ്ഹാഖ്, അഷ്രി ഖത്തർ, സജീർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മുനാസി, ആഷിഫ് മോടു, ഫയാസ് പ്രിൻസ്, …

55 കാരനായ അമ്മാവനെ വിവാഹം കഴിക്കാനായി 25 കാരനായ ഭര്‍ത്താവിനെ വെടിവച്ചുകൊലപ്പെടുത്തി; നവവധു അറസ്റ്റില്‍

പാട്‌ന: വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍, അമ്മാവനെ വിവാഹം കഴിക്കാനായി നവവധു ഭര്‍ത്താവിനെ കൊലപ്പെടുത്തി. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഗുഞ്ച ദേവി (20) എന്ന യുവതിയാണ് വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവ് പ്രിയാന്‍ഷുവിനെ (25) വെടിവച്ചുകൊലപ്പെടുത്തിയത്. അമ്മാവനായ ജീവന്‍ സിംഗുമായി (55) ഗൂഢാലോചന നടത്തി യുവതി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ജീവന്‍ സിംഗിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഗുഞ്ചയും അമ്മാവനായ ജീവനും തമ്മില്‍ പ്രണയത്തിലായിരുന്നു. …

15കാരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് ഉപദ്രവിച്ചു; കാഞ്ഞങ്ങാട്ട് അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: സ്റ്റാഫ് റൂമില്‍ മറ്റാരും ഇല്ലാത്ത സമയത്ത് 15കാരിയെ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനുമായ 51കാരന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയെ ബലപ്പെടുത്തുന്ന പല കാര്യങ്ങളും മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയതായാണ് സൂചന. 2024 നവംബര്‍ മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിംഗിലാണ് പുറത്തായത്. വീഡിയോകള്‍ കാണിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ …

കോട്ടയം മെഡിക്കല്‍ കോളേജിന്റെ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു; നാലു പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണു. നാലുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മൂന്നു നില കെട്ടിടം പൂര്‍ണ്ണമായി പൊളിഞ്ഞു വീഴുകയായിരുന്നു. 14-ാം വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഓര്‍ത്തോവിഭാഗം പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടമാണ് തകര്‍ന്നു വീണത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുന്നു.അപകടസമയത്ത് ആരോഗ്യമന്ത്രി കോട്ടയത്ത് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലുണ്ടായിരുന്നു.

ഹൃദയാഘാതം; ഒമാനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ വെച്ച് മരണപ്പെട്ടു. കണ്ണൂര്‍ ചാലാട് അലവില്‍ സ്വദേശി പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മരിച്ചത്. മവേല സൂഖിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ സബീനയും മകന്‍ അദര്‍വും കൂടെയുണ്ടായിരുന്നു. 15 വര്‍ഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്‌സിങ് ജോലി ചെയ്യുകയായിരുന്നു. സുബ്രമണ്യന്റെയും റീത്തയുടെയും മകനാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; മാതാവിന്റെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിയായ സജീര്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നിരവധി തവണ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയായതിന് ശേഷവും പ്രതി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞു.പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മാതാവിന്റെ അറിവോടെയാണ് പെണ്‍കുട്ടിയെ ഇയാള്‍ പലയിടത്തും കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.

പാലക്കുന്നില്‍ എംഡിഎംഎയും കാറും പിടിയില്‍; നാലു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: എംഡിഎംഎയും കാറുമായി പാലക്കുന്നില്‍ നാലു പേര്‍ അറസ്റ്റില്‍. കോട്ടിക്കുളത്തെ ഇംതിഷാന്‍ (25), ചിത്താരി മുക്കൂടിലെ എം.കെ ഹൗസില്‍ എം.കെ ഷറഫുദ്ദീന്‍(27), കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനു സമീപത്തെ എം.എ മുഹമ്മദ് ആരിഫ് (24), താഴെ കളനാട്ടെ കോടങ്കൈ ഹൗസില്‍ അബ്ദുല്‍ മുനവര്‍ (22) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ എം സതീശനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ പാലക്കുന്ന് ടൗണില്‍ കാസര്‍കോട് ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്കായി സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തു പൊതു സ്ഥലത്ത് …