മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് മാതാവ് ശ്രീദേവിയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിച്ചു. പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page