മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് മാതാവ് ശ്രീദേവിയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിച്ചു. പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ …

ഓട്ടോ ഡ്രൈവറായിരുന്ന കൂട്ടുകാരന്‍ ഇന്ത്യന്‍ ആര്‍മിയില്‍; അഭിമാനത്തിന്റെ ധന്യതയില്‍ ബദ്രഡുക്ക യുവതേജസ് സംഘ്

കാസര്‍കോട്: ഓട്ടോ ഡ്രൈവറായിരുന്ന കൂട്ടുകാരന്‍ ഭാരതാംബയെ കാത്തു സംരക്ഷിക്കാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതില്‍ കൂട്ടുകാര്‍ വിവരണാതീതമായി സന്തോഷം പ്രകടിപ്പിച്ചു. കരസേനയില്‍ ചേര്‍ന്ന ചൗക്കി കെ കെ പുറത്തെ രഞ്ജിത്തിനു ചൗക്കി ഓട്ടോസ്റ്റാന്റ് പ്രവര്‍ത്തകരും ബദ്രഡുക്ക യുവതേജസ് സംഘം പ്രവര്‍ത്തകരും മനസ്സു നിറയെ സന്തോഷം പകര്‍ന്നു കൊടുത്തു.രഞ്ജിത്തിന്റെ അര്‍പ്പണ ബോധവും ലക്ഷ്യബോധവും കഠിനാധ്വാനവും സഹപ്രവര്‍ത്തകര്‍ക്കും നാടിനും എന്നും ആവേശമായിരിക്കുമെന്ന് അനുമോദനയോഗത്തില്‍ അവര്‍ വെളിപ്പെടുത്തി. രഞ്ജിത്തിന്റെ സൈനിക സേവനത്തിനുള്ള സ്ഥാന ലബ്ധി നാടിനും യുവ സമൂഹത്തിനു എന്നും ലക്ഷ്യബോധം പകരുമെന്ന് …

കുമ്പള ടൗണ്‍ ബസ് വെയ്റ്റിംഗ് ഷെഡ് അഴിമതി ആരോപണം അന്വേഷിക്കണം: മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന

കുമ്പള: കുമ്പള പഞ്ചായത്ത് കുമ്പള ടൗണില്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിനെക്കുറിച്ചു അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ്, തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോട് അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ചു ഇരുവര്‍ക്കും കത്ത് അയച്ചിട്ടുണ്ടെന്നു അറിയിപ്പില്‍ താഹിറ പറഞ്ഞു. ടൗണിലെ ട്രാഫിക് പരിഷ്‌കാരവുമായി ബന്ധപ്പെട്ടാണ് ബസ് വെ യ്റ്റിംഗ് ഷെഡ് നിര്‍മ്മാണം അക്രഡിറ്റ് ഏജന്‍സിയായ ഹാബിറ്റാറ്റ് മുഖേന നടത്തുന്നത്. ഗ്രാമ …

ഫൈവ് സ്റ്റാര്‍ തട്ടുകടയിലെ കറി മോശമാണെന്നു പറഞ്ഞ ആളുടെ മൂക്കിനു കുത്തി;മൂന്നു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തട്ടുകടയിലെ കറി മോശമാണെന്നു ചൂണ്ടിക്കാട്ടിയ ആളുടെ മൂക്കിനു കുത്തുകയും ചവിട്ടുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനു സമീപത്താണ് സംഭവം. ഫൈവ് സ്റ്റാര്‍ എന്നു പേരുള്ള തട്ടു കടയില്‍ നിന്നു ഭക്ഷണം കഴിക്കാനെത്തിയ മലപ്പുറം, തവനൂര്‍, കുഴിമണ്ണയിലെ വലിയോടത്ത് ഹൗസില്‍ എ.ടി സുരേഷ് ബാബു ആണ് അക്രമത്തിനു ഇരയായത്.ഭക്ഷണം കഴിച്ചതിനു ശേഷം കറി മോശമാണെന്നു തട്ടുകടയിലെ ജീവനക്കാരോടു പറഞ്ഞപ്പോള്‍ …

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനം വരുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നായിരുന്നു കിരണ്‍കുമാര്‍ ആവശ്യപ്പെട്ടത്. പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെയായിരുന്നു കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് ഇയാളുടെ വാദം. …

കോവിഡ് വാക്‌സിന്‍ യുവാക്കളുടെ ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകുമോ? ഐസിഎംആര്‍, എയിംസ് പഠനങ്ങള്‍ വെളിപ്പെടുത്തിയത് ഇതാണ്

ന്യൂഡല്‍ഹി: കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങള്‍ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്‌സിനല്ലെന്ന് വിദഗ്ദ്ധര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) എയിംസും നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയത്. നാല്‍പ്പതുവയസിന് താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. അതേസമയം വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്ന് പറയുന്നു. ജീവിത ശൈലികളും മുന്‍കാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അതിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …

പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം: കെ.എസ്.എസ്.പി.എ കരിദിനം ആചരിച്ചു

കാസര്‍കോട് : കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സബ് ട്രഷറിക്കു മുന്നില്‍ പ്രതിഷേധപ്രകടനവും വിശദീകരണ യോഗവും നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ്ബീഗം ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിച്ച സര്‍ക്കാര്‍ നടപടി തിരുത്തുക. 6 ഗഡു കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. എം.കെ.സി. നായര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബലരാമന്‍ നായര്‍, പുരുഷോത്തമന്‍ കാടകം, വി.വി. ജയലക്ഷ്മി, കെ.രമണി, കെ.വി. മുകുന്ദന്‍, പി.നാരായണന്‍, പി.എസ്.സന്തോഷ് …

ശമ്പള പരിഷ്‌കരണം: ജോ.കൗണ്‍സില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കാസര്‍കോട്: 2024 ജൂലൈ ഒന്ന് കേരളത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്‌കരണത്തിനുള്ള നടപടി ഇനിയെങ്കിലും സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജീവനക്കാര്‍ക്ക് 1973 ലെ സി അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിച്ചിട്ടുണ്ട്. വിലക്കയറ്റം മൂലം സാധാരണ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് ശമ്പള പരിഷ്‌കരണം കൂടിയേ തീരൂ. സാമ്പത്തിക ഞെരുക്കം …

ഹൊസ്ദുര്‍ഗ്, ബദ്‌രിയ്യ നഗറില്‍ ഭര്‍തൃമതിയെ കാണാതായി; തബ്‌സീറിന്റെ കൂടെ പോയതായി സംശയം

കാസര്‍കോട്: ഹൊസ്ദുര്‍ഗ് ബദ്‌രിയ്യ നഗറിലെ റമീസിന്റെ ഭാര്യ സഹല (22)യെ കാണാതായതായി പരാതി. ഭര്‍ത്താവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂണ്‍ 29ന് വൈകുന്നേരം ഏഴുമണിയോടെ ബദ്‌രിയ്യ നഗറിലുള്ള വീട്ടില്‍ നിന്നും പോയതിനു ശേഷം സ്വന്തം വീട്ടിലോ, ഭര്‍ത്താവിന്റെ വീട്ടിലോ എത്തിയിട്ടില്ലെന്നു പരാതിയില്‍ പറഞ്ഞു. സഹല മാമന്റെ മകനായ തബ്‌സീറിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.പൊലീസ് ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാകാമെന്നാണ് മറുപടി പറഞ്ഞതെന്നു പറയുന്നു.

ഐ.എം.എ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി ഡോക്ടേഴ്‌സ് ദിനം ആഘോഷിച്ചു. കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.സന്ദീപ് റൈ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.ഹരികിരണ്‍ ടി ബങ്കേര അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ.നാരായണ നായിക് വൈ.എ, ഡോ.റാഫി എ. അഹ്‌മദ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. പാരാ മെഡിക്കല്‍ മേഖലയിലെ മികച്ച സേവനത്തിനു ജനറല്‍ ആശുപത്രി റിട്ട.നഴ്‌സിംഗ് സൂപ്രണ്ടന്റ് കെ. കമലാക്ഷിക്ക് ക്യാപ്റ്റന്‍ കെ.എ ഷെട്ടി എന്‍ഡോവ്‌മെന്റ് അവാര്‍ഡും നാഗരത്‌ന എ ക്ക് …

പുതുക്കൈയില്‍ വയോധികന്‍ എലി വിഷം കഴിച്ച് മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പുതുക്കൈ, കുഞ്ഞിരാമന്‍ (80) ആണ് മരിച്ചത്. ജൂണ്‍ 25ന് ആണ് ഇദ്ദേഹത്തെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.ഭാര്യ: ദേവകി. മക്കള്‍: പ്രകാശന്‍, പ്രമീള, ലേഖ, ബാബു. മരുമക്കള്‍: സരിത, രവി, ജനാര്‍ദ്ദനന്‍, പ്രമീള, ലളിത.

ഗാസയില്‍ 60 ദിവസം വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രായേല്‍ സമ്മതിച്ചു: ട്രംപ്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനു ‘ആവശ്യമായ വ്യവസ്ഥകള്‍’ ഇസ്രായേല്‍ അംഗീകരിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.നിര്‍ദ്ദിഷ്ട കരാറിനിടെ, ‘യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളുമായും പ്രവര്‍ത്തിക്കും. വ്യവസ്ഥകള്‍ എന്താണെന്ന് വിശദീകരിക്കാതെ ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.‘സമാധാനം കൊണ്ടുവരാന്‍ വളരെയധികം പരിശ്രമിച്ച ഖത്തറികളും ഈജിപ്തുകാരും ഈ അന്തിമ നിര്‍ദ്ദേശം നല്‍കും. ഹമാസ് ഈ കരാര്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ട്രംപ് എഴുതി.2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഹമാസ് …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എരുതുംകടവിലെ വീട്ടമ്മ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എരുതുംകടവിലെ വീട്ടമ്മ മരിച്ചു. പറക്കതൊട്ടി എരുതുംകടവ് ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ എരുതും കടവ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നിസ്‌കാരത്തിന് ശേഷം എരുതുംകടവ് ജുമാമസ്ജിദില്‍. മക്കള്‍: മുഹമ്മദ്(ദുബൈ), മുഹ്‌സിന. മരുമകന്‍ ഷര്‍ബാസ് നെല്ലിക്കുന്ന്. സഹോദരന്‍: ഫൈസല്‍ ബോവിക്കാനം.

യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, പെരിയാട്ടടുക്കത്തെ രാജു എന്ന രാജേഷി(35)ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹം രാജുവിന്റേതാണെന്നു തിരിച്ചറിഞ്ഞത്. ബേക്കല്‍ എസ് ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കമിഴ്ന്ന് കിടന്ന നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഞായറാഴ്ച രാവിലെയാണ് രാജുവിനെയും ഭര്‍തൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ബേക്കല്‍ പൊലീസ് കേസെടുത്ത് …

മഞ്ചേശ്വരത്ത് പീഡനത്തിനു ഇരയായ 16കാരി ഗര്‍ഭിണി; 21 കാരനെതിരെ പോക്‌സോ കേസ്; ബദിയഡുക്കയില്‍ 17 കാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ പ്രകാരം പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയാണ്. സംഭവത്തില്‍ മുഹമ്മദ് ഷനോജ് എന്ന ആള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് പീഡന സംഭവം പുറത്തറിഞ്ഞത്.മറ്റൊരു പരാതിയില്‍ പോക്‌സോ, ബലാത്സംഗം എന്നീ കേസുകളില്‍ പ്രതിയായ യുവാവിനെ ബദിയഡുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളോടിയിലെ ശശിധരന്‍ (38) ആണ് കസ്റ്റഡിയിലായത്. 25 കാരിയായ യുവതിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി. പെണ്‍കുട്ടിക്ക് …

ചൈനക്കുവേണ്ടി അമേരിക്കയിൽ ചാരപ്പണി: രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ

-പി പി ചെറിയാൻ ഹൂസ്റ്റൺ :ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലേക്ക് സർവീസ് അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും രഹസ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന് രണ്ട് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പൗരന്മാർ യു എസിൽ അറസ്റ്റിൽ വാഷിങ്ടൻ:യുഎസ് നാവികസേനയിലെ അംഗങ്ങളെയും താവളങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്തുന്നതിനു ചൈന ഗവൺമെന്റിന്റെ ഏജന്റുമാരായി പ്രവർത്തിക്കുകയും ചൈന യുടെ പ്രധാന വിദേശ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന് വേണ്ടി മറ്റ് സൈനിക അംഗങ്ങളെ റിക്രൂട്ട് ചെയ്തതിനും രണ്ട് ചൈനീസ് പൗരന്മാർക്കെതിരെ …

ബേബി ജോര്‍ജ് ഡാലസില്‍ അന്തരിച്ചു

-പി പി ചെറിയാന്‍ ഡാളസ്: കായംകുളം കാപ്പില്‍ കാരി കുറ്റിയില്‍ പരേതനായ റവ ഡോ കെ എസ് ജോര്‍ജിന്റെ പത്‌നി ബേബി ജോര്‍ജ് (90) അമേരിക്കയിലെ ഡാലസില്‍ ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ചു. സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്.മക്കള്‍: ജൂബി (സാം), ആനി. മരുമകന്‍:ബിജു.

ചൂരി സലഫി മസ്ജിദില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; മേശവലിപ്പില്‍ നിന്നു 3,10,000 രൂപയും രണ്ട് പവനും കവര്‍ന്നു, മഞ്ചേശ്വരത്തും കവര്‍ച്ച

കാസര്‍കോട്: കൂഡ്‌ലു, ചൂരിയിലെ സലഫി മസ്ജിദില്‍ വന്‍ കവര്‍ച്ച. ഓഫീസിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 3,10,000 രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍.ഡി.നഗര്‍, ചൂരിയിലെ അബ്ദുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് മഷൂദിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂണ്‍ 24ന് രാവിലെ എട്ടിനും 8.30നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്ലാസ്റ്റിക് പാത്രത്തിലാക്കിയാണ് പണവും സ്വര്‍ണ്ണവും സൂക്ഷിച്ചിരുന്നത്. മേശ വലിപ്പ് പൊളിച്ചാണ് …