കൊൽക്കത്ത: വിവാഹ മോചന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിൻ ജഹാനും മകൾ ഐറയ്ക്കും പ്രതിമാസം 4 ലക്ഷം രൂപ ജീവാംശമായി നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യക്ക് പ്രതിമാസ ജീവിത ചെലവിനായി 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയും നൽകണം. 7 വർഷം മുൻകാലപ്രാബല്യത്തോടെയാണ് വിധി.2012 ലെ ഐപിഎല്ലിനിടെയാണ് മോഡലായ ഹസിൻ ജഹാനും ഷമിയും തമ്മിൽ പ്രണയത്തിലാകുന്നത്. 2014 ജൂണിൽ ഇരുവരും വിവാഹിതരായി. 2018ലാണ് ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ ജഹാൻ ഷമിക്കെതിരെ വിവാഹ മോചനത്തിനു കേസ് നൽകിയത്. 2023ൽ 1.3 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് നിർദേശിച്ച് ജില്ലാ കോടതി കേസ് തീർപ്പാക്കിയിരുന്നു. ഷമിയേക്കാൾ 10 വയസ്സ് പ്രായകൂടുതലുള്ള ഹസിന് മുൻ വിവാഹത്തിൽ 2 പെൺമക്കളുണ്ട്.
