‘കേരളം സുന്ദരമായ പ്രദേശം, എനിക്ക് തിരിച്ചു പോകണ്ട’; ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യമാക്കി ടൂറിസം വകുപ്പ്

തിരുവനന്തപുരം: യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35നെ പരസ്യത്തില്‍ ഉള്‍പ്പെടുത്തി കേരള ടൂറിസം വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ചു പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം വിമാനത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്.‘കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ചു പോകണ്ട, തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു’ എന്ന് വിമാനം അഭിപ്രായപ്പെടുന്നതും 5 സ്റ്റാറുകള്‍ നല്‍കുന്നതുമാണ് ടൂറിസം വകുപ്പ് പങ്കുവച്ച പോസ്റ്ററിലുള്ളത്.അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നു …

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജിസ്‌മോന്‍ എന്ന ഫ്രാന്‍സിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പരിസരവാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൈകൊണ്ട് ഞെരിച്ചും കൊല്ലുകയായിരുന്നുവെന്ന് ജിസ്‌മോന്‍ സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി.

പറഞ്ഞുറപ്പിച്ച സ്ത്രീധനത്തില്‍ ഒരുപവന്‍ കുറഞ്ഞു; ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത 22 കാരി വിവാഹത്തിന്റെ മൂന്നാംനാള്‍ ജീവനൊടുക്കി

ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം നവവധു ജീവനൊടുക്കി. സ്ത്രീധനമായി കൊടുക്കാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെയാണ് യുവതി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരി ജീവനൊടുക്കിയത്. വിവാഹത്തിന്റെ മൂന്നാം ദിവസം ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയില്‍ വച്ച് ജീവനൊടുക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു വിവാഹം. വിവാഹസമയത്ത് നാല് പവനും ബൈക്കും സ്ത്രീധനമായി നല്‍കിയ ലോകേശ്വരിയുടെ മാതാപിതാക്കള്‍ ഒരു പവന്‍ നല്‍കാന്‍ സാവകാശം ചോദിച്ചിരുന്നു. വിവാഹ ശേഷം …

കോട്ടപ്പുറം കുടുംബ ക്ഷേമ ഉപകേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണം

നീലേശ്വരം: കോട്ടപ്പുറത്തു പ്രവര്‍ത്തിക്കുന്ന പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം, കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു. നീലേശ്വരം മുസിപ്പാലിറ്റിയിലെ തീരദേശ പ്രദേശമാണ് കോട്ടപ്പുറം. ആനച്ചാല്‍, കൊയാമ്പുറം, ഉച്ചൂളികുതിര്‍, കടിഞ്ഞിമൂല, ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തി, ഓര്‍ക്കുളം, കാരിയില്‍ തുടങ്ങിയ പ്രദേശങ്ങളുടെ സംഗമ കേന്ദ്രമാണിത്. ഇവിടെ നിലവിലുള്ള പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും നിരവധി തവണ …

അസാധാരണ നീക്കവുമായി കോടതി, ശനിയാഴ്ച ജെഎസ്‌കെ സിനിമ കാണും

കൊച്ചി: സുരേഷ് ഗോപി നായകനായ ‘ജെ എസ് കെ – ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഒടുവില്‍ സിനിമ കാണാന്‍ തീരുമാനിച്ച് ഹൈക്കോടതി.ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണേണ്ടതില്ലെന്ന മുന്‍ തീരുമാനം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് എന്‍. നഗരേഷ് മാറ്റി. സിനിമ കണ്ടിട്ട് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. നിര്‍മ്മാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സിനിമ കോടതിയില്‍ കാണാമെന്ന് …

സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍; ‘റെയില്‍വണ്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഇനി റെയില്‍വേയുടെ സേവനങ്ങള്‍ ഒരു ആപ്പില്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന ‘റെയില്‍വണ്‍’ സൂപ്പര്‍ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. റെയില്‍വേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു പ്ലാറ്റ്ഫോമില്‍ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, റിസര്‍വേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷന്‍, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം ലഭ്യമാക്കും. ബുക്കിംഗിലോ …

കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ എംഎ ജോണ്‍സണ്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ അമ്മങ്കോട് തൈവളപ്പിലെ എംഎ ജോണ്‍സണ്‍(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് കുടിയാന്മല പൊന്‍മല പള്ളി സെമിത്തേരിയില്‍ നടക്കും. ബീനയാണ് ഭാര്യ. മക്കള്‍: അനൂപ്(ബംഗളൂരു), ഹണി. മരുമകന്‍ ടിനു ജോര്‍ജ്(മലപ്പുറം).

സൂംബാ ഡാന്‍സിനെതിരെ എഫ്.ബി പോസ്റ്റ്; അധ്യാപകനെതിരെ നടപടി

മലപ്പുറം: സൂംബാ ഡാന്‍സിനെതിരെ പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി ഉറപ്പായി. എടത്തനാട്ടുകര പികെഎം യു.പി സ്‌കൂള്‍ അധ്യാപകന്‍ ടി.കെ അഷ്‌റഫിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് പോസ്റ്റിട്ടുവെന്നാണ് അഷ്‌റഫിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ആരോപണവിധേയനായ അഷ്‌റഫ്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോടും കണ്ണൂരും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതില്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെയും മുന്നറിയിപ്പുണ്ട്.

ഇപി ജയരാജന്റെ ആത്മകഥാ കേസില്‍ ഒരാള്‍ മാത്രം പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രം കേസില്‍ പ്രതിചേര്‍ത്താണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ …

ഇരുപത്തി രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം വാങ്ങി വഞ്ചിച്ചതായി പരാതി; കോടതി നിര്‍ദ്ദേശ പ്രകാരം ഉപ്പളയിലെ ജ്വല്ലറി ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കേസ്

കാസര്‍കോട്: ഇരുപത്തി രണ്ടേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണം കൈപ്പറ്റി തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്വല്ലറി ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, നെല്ലിക്കാട്, ഗ്രീഷ്മ വിഹാറിലെ സി കെ മോഹനന്റെ പരാതിയിലാണ് കേസ്. ഉപ്പളയിലെ സ്വിസ് ഗോള്‍ഡ് പ്രൊപ്പറേറ്റര്‍ പൈവളിഗെ, അല്‍ അമീന്‍ കോട്ടേജിലെ അബ്ദുല്‍ ഖാദര്‍ ജ്വല്ലറിയിലെ സെയില്‍സ് മാനേജര്‍ ഹര്‍ഷാദ്, മാനേജര്‍ റഫീഖ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (2)യുടെ നിര്‍ദ്ദേശ പ്രകാരം …

ടാക്‌സി ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദ്യകാല ടാക്‌സി ഡ്രൈവര്‍ മടിക്കൈ, ഏച്ചിക്കാനം, പുളിക്കാലിലെ രമേശ (60)നെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദീര്‍ഘകാലം അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.പരേതനായ കാര്യമ്പുവിന്റെയും അജാനൂര്‍ കൊളവയലിലെ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കള്‍: രഞ്ജിത്ത്, രേഷ്മ. മരുമക്കള്‍: ശ്രുതി(ഗള്‍ഫ്), ഷൈജു(കൊളവയല്‍).

മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മാതാവിന്റെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് മാതാവ് ശ്രീദേവിയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിച്ചു. പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ …

ഓട്ടോ ഡ്രൈവറായിരുന്ന കൂട്ടുകാരന്‍ ഇന്ത്യന്‍ ആര്‍മിയില്‍; അഭിമാനത്തിന്റെ ധന്യതയില്‍ ബദ്രഡുക്ക യുവതേജസ് സംഘ്

കാസര്‍കോട്: ഓട്ടോ ഡ്രൈവറായിരുന്ന കൂട്ടുകാരന്‍ ഭാരതാംബയെ കാത്തു സംരക്ഷിക്കാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതില്‍ കൂട്ടുകാര്‍ വിവരണാതീതമായി സന്തോഷം പ്രകടിപ്പിച്ചു. കരസേനയില്‍ ചേര്‍ന്ന ചൗക്കി കെ കെ പുറത്തെ രഞ്ജിത്തിനു ചൗക്കി ഓട്ടോസ്റ്റാന്റ് പ്രവര്‍ത്തകരും ബദ്രഡുക്ക യുവതേജസ് സംഘം പ്രവര്‍ത്തകരും മനസ്സു നിറയെ സന്തോഷം പകര്‍ന്നു കൊടുത്തു.രഞ്ജിത്തിന്റെ അര്‍പ്പണ ബോധവും ലക്ഷ്യബോധവും കഠിനാധ്വാനവും സഹപ്രവര്‍ത്തകര്‍ക്കും നാടിനും എന്നും ആവേശമായിരിക്കുമെന്ന് അനുമോദനയോഗത്തില്‍ അവര്‍ വെളിപ്പെടുത്തി. രഞ്ജിത്തിന്റെ സൈനിക സേവനത്തിനുള്ള സ്ഥാന ലബ്ധി നാടിനും യുവ സമൂഹത്തിനു എന്നും ലക്ഷ്യബോധം പകരുമെന്ന് …

കുമ്പള ടൗണ്‍ ബസ് വെയ്റ്റിംഗ് ഷെഡ് അഴിമതി ആരോപണം അന്വേഷിക്കണം: മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന

കുമ്പള: കുമ്പള പഞ്ചായത്ത് കുമ്പള ടൗണില്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിനെക്കുറിച്ചു അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ്, തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോട് അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ചു ഇരുവര്‍ക്കും കത്ത് അയച്ചിട്ടുണ്ടെന്നു അറിയിപ്പില്‍ താഹിറ പറഞ്ഞു. ടൗണിലെ ട്രാഫിക് പരിഷ്‌കാരവുമായി ബന്ധപ്പെട്ടാണ് ബസ് വെ യ്റ്റിംഗ് ഷെഡ് നിര്‍മ്മാണം അക്രഡിറ്റ് ഏജന്‍സിയായ ഹാബിറ്റാറ്റ് മുഖേന നടത്തുന്നത്. ഗ്രാമ …

ഫൈവ് സ്റ്റാര്‍ തട്ടുകടയിലെ കറി മോശമാണെന്നു പറഞ്ഞ ആളുടെ മൂക്കിനു കുത്തി;മൂന്നു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തട്ടുകടയിലെ കറി മോശമാണെന്നു ചൂണ്ടിക്കാട്ടിയ ആളുടെ മൂക്കിനു കുത്തുകയും ചവിട്ടുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനു സമീപത്താണ് സംഭവം. ഫൈവ് സ്റ്റാര്‍ എന്നു പേരുള്ള തട്ടു കടയില്‍ നിന്നു ഭക്ഷണം കഴിക്കാനെത്തിയ മലപ്പുറം, തവനൂര്‍, കുഴിമണ്ണയിലെ വലിയോടത്ത് ഹൗസില്‍ എ.ടി സുരേഷ് ബാബു ആണ് അക്രമത്തിനു ഇരയായത്.ഭക്ഷണം കഴിച്ചതിനു ശേഷം കറി മോശമാണെന്നു തട്ടുകടയിലെ ജീവനക്കാരോടു പറഞ്ഞപ്പോള്‍ …

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനം വരുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നായിരുന്നു കിരണ്‍കുമാര്‍ ആവശ്യപ്പെട്ടത്. പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെയായിരുന്നു കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് ഇയാളുടെ വാദം. …

കോവിഡ് വാക്‌സിന്‍ യുവാക്കളുടെ ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകുമോ? ഐസിഎംആര്‍, എയിംസ് പഠനങ്ങള്‍ വെളിപ്പെടുത്തിയത് ഇതാണ്

ന്യൂഡല്‍ഹി: കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങള്‍ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്‌സിനല്ലെന്ന് വിദഗ്ദ്ധര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) എയിംസും നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയത്. നാല്‍പ്പതുവയസിന് താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. അതേസമയം വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്ന് പറയുന്നു. ജീവിത ശൈലികളും മുന്‍കാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അതിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …