കാസർകോട്: പിലിക്കോട് കണ്ണങ്കൈയിലെ പലിയേരി ദാമോദരൻ (75) അന്തരിച്ചു. സി.പി.എം മുൻ കണ്ണങ്കൈ ബ്രാഞ്ച് സെക്രട്ടറി, പടുവളം ക്ഷീരോല്പാദക സംഘം ഡയരക്ടർ, കർഷക സംഘം പിലിക്കോട് വില്ലേജ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന കീനേരി. മക്കൾ: സന്തോഷ് കുമാർ കെ, സുരേഷ് കുമാർ കെ. മരുമക്കൾ: ഷീജ കല്ലൂരാവി, സജിന കണ്ണങ്കൈ. സഹോദരങ്ങൾ: അമ്പു പലിയേരി, കാർത്ത്യായനി പി, ഭാസ്കരൻ എം, ശ്രീധരൻ പി, കുഞ്ഞിരാമൻ പി. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കാലിക്കടവ് ശ്മശാനത്തിൽ.
