പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളച്ചാട്ടം കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയി; യുവാവിനെതിരെ തട്ടിക്കൊണ്ടുപോകലിനു കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളച്ചാട്ടം കാണിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവിനെതിരെയാണ് പൊലീസ് തട്ടിക്കൊണ്ടുപോകലിനു കേസെടുത്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി നിലവില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്മൂമ്മയുടെ വീട്ടിലാണ് താമസം. ഞായറാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടിനു സമീപത്തെ അമ്പലത്തില്‍ തൊഴാന്‍ പോകുന്നതിനിടയിലാണ് സംഭവം. സ്ഥലത്തെത്തിയ യുവാവ് പെണ്‍കുട്ടിയെ കൂട്ടി മാതമംഗലത്തിനു സമീപത്തെ പറവൂര്‍ വെള്ളച്ചാട്ടം കാണിക്കാന്‍ കൊണ്ടുപോവുകയായിരുന്നുവത്രെ. ക്ഷേത്രത്തില്‍ പോയ പെണ്‍കുട്ടി തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് പൊലീസ് കേസെടുക്കുകയും അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. സംഭവം നടന്നത് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page