കണ്ണൂര്‍: യുവതിക്കൊപ്പം മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണൂര്‍, പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ ഫാത്തിമാസില്‍ നിഹാദ് മുഹമ്മദി(35)നെയാണ് ടൗണ്‍ എസ്.ഐമാരായ അനുരൂപ്, ദീപ്തി എന്നിവര്‍ അറസ്റ്റു ചെയ്തത്.
മട്ടന്നൂര്‍, വളപട്ടണം, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലായി നിഹാദ് മുഹമ്മദിനെതിരെ പത്തോളം മയക്കുമരുന്നു കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഏറ്റവുമൊടുവില്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ അനാമിക എന്ന യുവതിക്കൊപ്പമാണ് നിഹാദ് അറസ്റ്റിലായത്. നാലില്‍ കൂടുതല്‍ മയക്കുമരുന്നു കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
