കാസർകോട്: തോണിയിൽ നിന്നു വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ മൽസ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു. പടന്നവടക്കേപ്പുറത്തെ ദിവാകരനാണ് (63) മരിച്ചത്. മീൻപിടിത്തത്തിനിടയിൽ ഓരി പുല്ലൂർ മാട് പുഴയിലാണ് മുങ്ങിപോയത്. ഞായറാഴ്ച രാവിലെ കാണാതായ ആളുടെ മൃതദേഹം വൈകീട്ടോടെ ഫയർഫോഴ്സിന്റെ സഹായത്തോടെ കണ്ടെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12ന്. പരേതനായ അംബുക്കൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: സി വി ലക്ഷ്മി. മക്കൾ: സൂരജ് (സിഐഎസ്എഫ്), സുധീഷ്. മരുമക്കൾ: ഡോ: സരിഗ (പടന്ന), ശശികല (ഇടയിലക്കാട്). സഹോദരങ്ങൾ: പ്രഭാകരൻ (തൃക്കരിപ്പൂർ), പ്രഭ(ഇടയിലെകാട്), വനജ (കന്നുവീട്) മനോഹരൻ (കന്നുവീട് ).
