കോഴിക്കോട്: മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ബിഎന്‍ മുഹമ്മദലി, സെക്രട്ടറി കെ.വി യൂസഫ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ബാസ് എന്നിവരെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് പുറത്താക്കിയെന്നു മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് കര്‍ള, കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി യൂസഫ് ഉളുവാര്‍ എന്നിവരെ പാര്‍ട്ടി ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.
മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ഉടന്‍ പുനഃസംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റിയോടു നിര്‍ദ്ദേശിച്ചു.
ഷിറിയ കടവിലെ പൂഴിക്കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നവും അതില്‍ ലീഗ് നേതാക്കന്മാരുടെ പങ്കും ഉണ്ടാക്കിയ ഒച്ചപ്പാടാണ് സ്ഥിതിഗതികള്‍ ഈ നിലയിലെത്തിച്ചത്.
