ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ചാവേര്‍ ബോംബ് വാഹന വ്യൂഹത്തില്‍ ഇടിച്ചു കയറ്റി 13 സൈനികരെ കൊലപ്പെടുത്തി. 29വോളം പേര്‍ക്കു പരിക്കേറ്റതായി പാക്കിസ്ഥാന്‍ അധികൃതര്‍ വെളിപ്പെടുത്തി.
ഖൈബര്‍ പഖ്തൂന്‍ ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാനിലായിരുന്നു ചാവേര്‍ അക്രമണം. പരിക്കേറ്റവരില്‍ 10 പേര്‍ സൈനികരാണ്. 19 പേര്‍ സാധാരണക്കാരായ നാട്ടുകാരാണ്.
