സഹപാഠിയില്‍ നിന്നു ഗര്‍ഭം ധരിച്ച നിയമ വിദ്യാര്‍ത്ഥിനി പ്രസവിച്ചു

പുത്തൂര്‍: സഹപാഠിയില്‍ നിന്നു ഗര്‍ഭം ധരിച്ച 21കാരിയായ നിയമ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് സഹപാഠിയായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നു അറിഞ്ഞതോടെ സഹപാഠിയായ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറി. ഇതു സംബന്ധിച്ച് യുവതി നല്‍കിയ പരാതിയില്‍ പുത്തൂര്‍ വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ നടപടികള്‍ തുടരുന്നതിനിടയിലാണ് പെണ്‍കുട്ടി വെള്ളിയാഴ്ച ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
പരാതിക്കാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെ അന്വേഷണത്തിന്റെ ഭാഗമായി ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് പൊലീസിന്റെ ശ്രമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page