കുവൈറ്റ് ഫെസ്റ്റ്-വിദ്യാഭ്യാസ അവാര്‍ഡ് 29ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍

കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റിന്റെ പത്താമത് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കുവൈത്ത് ഫെസ്റ്റും 29ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കുവൈറ്റിലെ കാസര്‍കോടുകാരുടെ പൊതു കൂട്ടായ്മയാണ് കെഇഎ. ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ ഇരുപത്തൊന്ന് വര്‍ഷമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നു. അംഗങ്ങള്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് അവര്‍ അനുഭവിക്കുന്ന നിയമപരവും സാമ്പത്തികപരവുമായ പ്രയാസങ്ങളില്‍ ഒരു പരിധിവരെ സഹായം എത്തിച്ചു പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ടാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നതെന്നും സംഘടനക്കു നിലവില്‍ രണ്ടായിരത്തോളം അംഗങ്ങളുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
തൃക്കരിപ്പൂരില്‍ സഗീറിന്റെ സ്മരണയില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി കോളിയടുക്കം, മുള്ളേരിയ, അംഗഡിമുഗര്‍, ഹൊസ്ദുര്‍ഗ്, കാസര്‍കോട് ജിയുപി, എട്ടു സ്‌കൂളുകളില്‍ കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. കെഇഎയുടെ മെമ്പറായിരിക്കെ മരണപ്പെടുന്ന ഓരോ അംഗത്തിനും ഫാമിലി ബെനിഫിറ്റ് സ്‌കീം എന്ന പേരില്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കി വന്നിരുന്നത് ഇപ്പോള്‍ രണ്ടര ലക്ഷമായി ഉയര്‍ത്തി. മാനസിക ഉല്ലാസത്തിന് വേണ്ടിയും കലാകായികമായ അഭിരുചി വളര്‍ത്തുന്നതിനു വേണ്ടിയും സംഘടന വിവിധ കലാ കായിക പരിപാടികള്‍ നടത്തിവരുന്നു. കൂടാതെ ആതുരസേവനം എന്ന നിലക്ക് മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്തുന്നു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു ഒന്‍പതു വര്‍ഷമായി എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ-10, 12, ഡിഗ്രി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു.
ഞായറാഴ്ച നടക്കുന്ന കുവൈറ്റ് ഫെസ്റ്റില്‍ പത്ത് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള ഫാഷന്‍ഷോ, സ്ത്രീകള്‍ക്ക് മൈലാഞ്ചി, പായസം, മത്സരങ്ങള്‍, കലാപരിപാടികള്‍, മാജിക് ഷോ, ഗാനമേള എന്നിവ ഉണ്ടായിരിക്കും.
സാംസ്‌കാരിക സമ്മേളനം രണ്ടു മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.ഇ.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ എം. രാജഗോപാല്‍, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുകളായ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കും. അബ്ബാസ് ബീഗം, ആസിഫ് സഹീര്‍, പി.കെ ഫൈസല്‍, മുനീര്‍ ഹാജി, സി.പി ബാബു, എം.ഐ അശ്വിനി, യൂനുസ് തളങ്കര, അസീസ് കടപ്പുറം, സാലി, യൂസുഫ് സി.എ, കെ.ഇ.എ ഭാരവാഹികള്‍ പ്രസംഗിക്കുമെന്ന് മുഹമ്മദ് കുഞ്ഞി സിഎച്ച്, അസീസ് തളങ്കര, അബ്ദുല്ല കടവത്ത്, മുഹമ്മദ് ഹദ്ദാദ്, സത്താര്‍ കൊളവയല്‍, യൂസുഫ് കൊത്തിക്കാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page