കരാര്‍ തട്ടിപ്പ്: കുമ്പള പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം പൊലീസ് കേസ്

കുമ്പള: കരാറുകാരനായ കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫിന്റെ ഭര്‍ത്താവ് കെ.വി യൂസഫിനെതിരെ കരാര്‍ തട്ടിപ്പിനു പഞ്ചായത്ത് സെക്രട്ടറി കുമ്പള പൊലീസില്‍ പരാതിപ്പെട്ടു. യൂസഫിനു പുറമെ യൂസഫിന്റെ കരാര്‍ പങ്കാളി റഫീഖിനെതിരെയും പരാതി നല്‍കി. യൂസഫും കരാര്‍ പങ്കാളി റഫീഖും 23ന് വൈകിട്ട് നാലരക്കു പഞ്ചായത്ത് സീനിയര്‍ സെക്രട്ടറി കെ. സുമേഷിന്റെ ഓഫീസ് മുറിയില്‍ കടന്നു ചട്ടങ്ങള്‍ പാലിക്കാതെ ഇവര്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകളുടെ പണം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു ബഹളം വയ്ക്കുകയും സെക്രട്ടറിയുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നെന്നു പരാതിയില്‍ പറഞ്ഞു.
മാത്രമല്ല, പഞ്ചായത്ത് സീനിയര്‍ സെക്രട്ടറി സുമേഷിനെ ഓഫീസില്‍ക്കയറി ഭീഷണിപ്പെടുത്തി എന്നതിനും കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പഞ്ചായത്തിന്റെ ബസ് വെയ്റ്റിംഗ് ഷെഡ്ഡുകള്‍ ഇവര്‍ നിര്‍മ്മിച്ചതെന്നു പരാതിയില്‍ പറഞ്ഞു. മാത്രമല്ല, നിര്‍മ്മാണത്തില്‍ അടിമുടി തരികിടയാണെന്നു പരാതി ഉയരുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്നു സൂചനയുണ്ട്. ഇതു സംബന്ധിച്ചു ഡിവൈഎഫ്‌ഐ വിവരാവകാശ നിയമ പ്രകാരം വിവരം തേടുകയും അധികൃതര്‍ക്കു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page