കാസര്‍കോട്: ചെര്‍ക്കള-ജാല്‍സൂര്‍ ദേശീയപാതയില്‍ കോഴി ലോറിയിടിച്ച് കാര്‍ തകര്‍ന്നു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ചെര്‍ക്കള ഭാഗത്തേയ്ക്ക് വരികയായിരുന്നു കോഴി ലോറി. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കോഴി ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
