ബദിയഡുക്ക: ആറുമാസം മുമ്പ് എറണാകുളത്തു നിന്ന് ലഭിച്ച ഒരു ഫോണ്‍ കോളിനെത്തുടര്‍ന്ന് അങ്ങോട്ടെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ ബദിയഡുക്ക, പെര്‍ഡാല, ബഞ്ചത്തടുക്കയിലെ സുരേന്ദ്ര(60)നെ കാണാതായതായി ബന്ധുക്കള്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു.
പരാതിയെത്തുടര്‍ന്നു പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഇയാളെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാല്‍ അക്കാര്യം ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നു പൊലീസ് അഭ്യര്‍ത്ഥിച്ചു.
