ബസ് സമയത്തെ ചൊല്ലി തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം; കാസര്‍കോട്ട് രണ്ടും കുമ്പളയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു, ബസിന്റെ ചില്ലു തകര്‍ന്നു

കാസര്‍കോട്: സമയത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കം രണ്ടു സ്വകാര്യ ബസ് തൊഴിലാളികള്‍ തമ്മിലുള്ള സംഘട്ടനത്തിലും കേസുകളിലും കലാശിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കാസര്‍കോട്-തലപ്പാടി റൂട്ടിലോടുന്ന രണ്ടു ബസുകളിലെ തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കാസര്‍കോട്ടേക്കു വരികയായിരുന്ന ബസുകളിലെ തൊഴിലാളികള്‍ തമ്മില്‍ ചൗക്കിയില്‍ വച്ചാണ് വാക്കു തര്‍ക്കം ഉണ്ടായത്. ബസുകള്‍ കാസര്‍കോട് ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ ഒരു ബസ് ജീവനക്കാരനായ കന്യപ്പാടിയിലെ അമീറിനെ ആക്രമിച്ചതായി പറയുന്നു. ഈ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരായ ജിതിന്‍, റോഷന്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജിതിന്റെ പരാതി പ്രകാരം അമീര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെയും ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ് കുമ്പളയില്‍ ബസ് തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവം ഉണ്ടായത്. ഇതു സംബന്ധിച്ച് കല്ലക്കട്ടയിലെ മുഹമ്മദ് ഷമീം നല്‍കിയ പരാതിയില്‍ റോഷന്‍ തുടങ്ങിയ അഞ്ചു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page