കനത്ത കാറ്റ്; കുമ്പളയില്‍ തട്ടുകടയും മാലിന്യപ്പെട്ടിയും പറന്നുപോയി; പൊലീസും ഫയര്‍ഫോഴ്‌സും എത്തി നീക്കം ചെയ്തു

കാസര്‍കോട്: വ്യാഴാഴ്ച രാത്രി 12.30 മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ കുമ്പളയില്‍ തട്ടുകടയും മാലിന്യപ്പെട്ടിയും റോഡിലേക്ക് പറന്നു പോയി. ബദിയഡുക്ക-കെ.എസ്.ടി.പി റോഡില്‍ പെട്രോള്‍ പമ്പിനു സമീപത്താണ് സംഭവം. മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് ശക്തമായ കാറ്റില്‍ റോഡിലേക്ക് വീണത്. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ സംഭരിക്കുന്നതിനു സ്ഥാപിച്ച ഇരുമ്പു വല നിര്‍മ്മിതമായ വലിയ പെട്ടിയും റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തട്ടുകടയും മാലിന്യപ്പെട്ടിയും റോഡില്‍ നിന്നു നീക്കം ചെയ്ത് ഇതു വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page