കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷനിലെ കെ.പി സതീശന്‍ സൈബര്‍ സെല്ലിലെ എം.വി ശ്രീദാസ് എന്നിവര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായി സ്ഥാനക്കയറ്റം. എം.വി ശ്രീദാസിനെ ബേക്കലിലും കെ.പി സതീഷിനെ വെള്ളരിക്കുണ്ടിലും നിയമിച്ചു. ബേക്കലില്‍ നിന്നു കെ.പി ഷൈനിനെ അമ്പലത്തറയിലേക്കും വെള്ളരിക്കുണ്ടില്‍ നിന്നു ടി.കെ മുകുന്ദനെ ചീമേനിയിലേക്കും ടി. ദാമോദരനെ ബേഡകത്തേക്കും മാറ്റി നിയമിച്ചു. ബേഡകത്തു നിന്നു രാജീവന്‍ വലിയ വളപ്പിലിനെ പരിയാരത്തേക്കും മാറ്റി നിയമിച്ചു. ചീമേനിയില്‍ നിന്നു എ അനില്‍ കുമാറിനെ ആദൂരിലും നിയമിച്ചു.
