ബംഗളൂരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 20 കാരി ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. ബംഗളുരു പരപ്പന അഗ്രഹാരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് യുവതി താഴെ വീണത്. ബീഹാര്‍ സ്വദേശിനിയാണ് യുവതി. ബുധനാഴ്ച അര്‍ധരാത്രി യുവതി യുവാക്കള്‍ അടങ്ങിയ ഒരു സംഘം ആളുകള്‍ക്കൊപ്പം യുവതി കെട്ടിടത്തിന് മുകളിലേക്ക് പോയിരുന്നു. അവിടെവെച്ച് പ്രണയബന്ധത്തെ ചൊല്ലി ഒരു യുവാവുമായി തര്‍ക്കം നടന്നിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റുള്ളര്‍ ഇടപെട്ട് പ്രശ്‌നപരിഹാരിച്ചു. അതിന് ശേഷം റീല്‍സ് എടുക്കാന്‍ കെട്ടിടത്തിനു മുകളിലേക്ക് പോവുമ്പോള്‍ പെണ്‍കുട്ടി കാല്‍തെന്നി താഴെ വീഴുകയായിരുന്നു. ലിഫ്റ്റിന് വേണ്ടി നീക്കിവച്ച സ്ഥലം ശ്രദ്ധയില്‍പെട്ടിരുന്നില്ല. അതിലൂടെ താഴെ വീഴുകയായിരുന്നു. അപകടം നടന്നയുടെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തിക്കാന്‍ ആരും ശ്രമിച്ചില്ല. വിവരമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. കെട്ടിടത്തില്‍ പാര്‍ട്ടി നടന്നെന്നും റീല്‍സ് ചിത്രീകരണത്തിനിടെ പെണ്‍കുട്ടി താഴെ വീണുപോയെന്നുമാണ് പൊലീസ് പറയുന്നത്. ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ഡിസിപി പറഞ്ഞു. യുവതികളുടെ സുഹൃത്തുക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി കുറച്ചു നാളുകളുകള്‍ക്ക് മുമ്പാണ് ബംഗളൂരുവില്‍ എത്തിയത്. ഇവിടെ ഒരു ഷോപ്പിംഗ് മാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തെ കൊണ്ടുപോകും.
