പയ്യന്നൂര്‍: ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി മാല കവര്‍ച്ചാ കേസുകളില്‍ പ്രതിയായ പാലക്കാട്, പാലക്കയം, അധികാരപ്പടി അക്കമറ്റത്തില്‍ ഹൗസില്‍ പി.ജെ.സണ്ണി ജോസഫ്(59) അറസ്റ്റില്‍ . ജൂണ്‍ എട്ടിന് പയ്യന്നൂര്‍,എടാട്ട് സ്വദേശിനിയും ഹോട്ടല്‍ ജീവനക്കാരിയുമായ തങ്കമണിയുടെ (70) മാല കവര്‍ന്ന കേസിലാണ് പ്രതിയെ പയ്യന്നൂര്‍ എസ് ഐ .പി. യദുകൃഷ്ണന്‍ അറസ്റ്റു ചെയ്തത്. പ്രദേശത്തെ നിരവധി സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സമാനമായ കേസുകള്‍ ഉള്ളതായി വ്യക്തമായെന്ന് പൊലീസ് പറത്തു . ഓരോ പ്രദേശത്തും താമസിച്ച് കാല്‍നടയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത ശേഷം അവിടെ നിന്ന് മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഓരോ സ്ഥലത്തും വിവിധ മേല്‍വിലാസങ്ങളിലാണ് ഇയാള്‍ താമസിക്കാറുള്ളത്. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാല പൊട്ടിച്ചതുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്.
എസ്.ഐ: അബ്ദുള്‍റൗഫ്, എ.എസ്.ഐ: നൗഫല്‍ അഞ്ചില്ലത്ത്, സീനിയര്‍ സി.പി.ഒമാരായ പ്രമോദ് കടമ്പേരി, എ.ജി.അബ്ദുള്‍ജബ്ബാര്‍ എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
