കുമ്പള: കുമ്പള സ്‌കൂള്‍ റോഡിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റി. മൂന്നു മരങ്ങള്‍ ചാഞ്ഞു വൈദ്യുതി ലൈനിന് മുകളിലേക്ക് ചാഞ്ഞു നിന്നതു രക്ഷിതാക്കളെയും കാല്‍നടയാത്രക്കാരെയും വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നു.
സ്‌കൂള്‍ മൈതാനത്തുണ്ടായിരുന്നു വലിയ മരമാണ് ഏറെ അപകട ഭീഷണി ഉയര്‍ത്തിരുന്നത്. മരത്തിന് ചായ്വ് വന്നതോടെ സ്‌കൂള്‍ മൈതാനത്തുള്ള മതില്‍ ഇടിഞ്ഞു വീഴാറായ നിലയിലായിരുന്നു. മരച്ചില്ലകള്‍ ദിവസേന കാറ്റിലും മഴയിലും റോഡിലേക്ക് ഒടിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട കുമ്പളയിലെ വ്യാപാരികള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു വൈദ്യുതി ലൈനിന് മുകളിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
