കാസര്‍കോട്: തേങ്ങയിടാന്‍ പോയ നീര്‍ച്ചാലിലെ യുവാവിനെ കാണാതായതായി പരാതി. പെര്‍ഡാല ഇക്കേരി സ്വദേശി വിവി പ്രകാശനെ(41)യാണ് ബുധാഴ്ച മുതല്‍ കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബെന്നി എന്ന ആളുടെ പറമ്പിലേക്ക് തേങ്ങയിടാനായി പോയതായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയിരുന്നു. കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഭാര്യ ഉര്‍വശി ബദിഡുക്ക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
